വീട്ടില്‍ അതിക്രമിച്ച് കയറി പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍

കോട്ടയം (www,evisionnews.co): കാഞ്ഞിരപ്പള്ളിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയായ 13കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. കാഞ്ഞിരപ്പള്ളി കരിമ്പ്കയം സ്വദേശി അരുണ്‍ സുരേഷാണ് പിടിയിലായത്. വ്യഴാഴ്ചയാണ് സംഭവം. വെള്ളം ചോദിച്ചെത്തിയ പ്രതി വീട്ടില്‍ കയറി പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ഇവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞ ദിവസം വൈകീട്ട് സ്‌കൂള്‍വിട്ട് പെണ്‍കുട്ടി വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. പെണ്‍കുട്ടി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പിന്നാലെ വന്ന യുവാവ് ആദ്യം പെണ്‍കുട്ടിയോട് വെള്ളം ചോദിക്കുകയും പിന്നീട് വീട്ടിനകത്തേക്ക് അതിക്രമിച്ച് കയറി പീഡിപ്പിക്കുകയുമായിരുന്നു. പ്രതി ഓടിരക്ഷപ്പെട്ടതിന് പിന്നാലെ പെണ്‍കുട്ടി മാതാപിതാക്കളെ വിവരമറിയിച്ചു. ഇവരെത്തി പെണ്‍കുട്ടിയുമായി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

പെണ്‍കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയുടെ രേഖാചിത്രം പോലീസ് തയാറാക്കിയിരുന്നു. പ്രതിക്കെതിരെ ഐപിസി 376 അടക്കമുള്ള വകുപ്പുകളും പോക്‌സോ നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?