മുടങ്ങിയ സിനിമകള്‍ പൂര്‍ത്തീകരിക്കാന്‍ തയ്യാറാണെന്ന് ഷെയിന്‍ നിഗം; നിര്‍മാതാക്കളുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ 'അമ്മ' ഇടപെടുന്നു; ഫെഫ്ക പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും

കൊച്ചി: (www.kvartha.com 08.12.2019) നടന്‍ ഷെയിന്‍ നിഗവും നിര്‍മാതാക്കളും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ താര സംഘടനയായ'അമ്മ' ഇടപെടുന്നു. മുടങ്ങിയ സിനിമകള്‍ പൂര്‍ത്തീകരിക്കാന്‍ തയാറാണെന്ന് ഷെയിന്‍ നിഗം അറിയിച്ചതായാണ് സൂചന്. ഫെഫ്ക പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താനും ധാരണയായി. ഷെയ്ന്‍ നിഗം അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും നടന്‍ സിദ്ധിഖുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

മധ്യസ്ഥത എന്ന നിലയില്‍ സിദ്ധിഖിന്റെ വീട്ടില്‍ വച്ചായിരുന്നു ചര്‍ച്ചകള്‍ പുരോഗമിച്ചത്. മുടങ്ങിയ സിനിമകള്‍ പൂര്‍ത്തീകരിക്കാന്‍ തയാറാണെന്ന് ഷെയിന്‍ അമ്മ ഭാരവാഹികള്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. അമ്മയുടെ നിലപാടിനൊപ്പം നില്‍ക്കാമെന്നും താരം വ്യക്തമാക്കി. ചര്‍ച്ചകള്‍ക്ക് അമ്മ നേരിട്ട് നേതൃത്വം നല്‍കുമെന്ന് ഇടവേള ബാബു പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, film, Cinema, Cine Actor, Amma, Organisation, Kochi, Entertainment, Actor Shane nigam- Film producers issue Solved by Actors Organisation AMMA


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?