നാലര വയസുകാരിയെ പീഡിപ്പിച്ച ബീവറേജസ് ഔട്ട്‌ലെറ്റിലെ കാവല്‍ക്കാരന് തൂക്കുമരത്തേക്കാള്‍ വലിയ ശിക്ഷ


കാസര്‍കോട്: (www.kasargodvartha.com 04.12.2019) പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച ബീവറേജ് മദ്യവില്‍പനശാലയിലെ കാവല്‍ക്കാരനാന് തൂക്കുമരത്തേക്കാള്‍ വലിയ ശിക്ഷ. പ്രതി ജീവിതാവസാനം വരെ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കണമെന്ന് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് പി എസ് ശശികുമാര്‍ വിധിച്ചു. ഇതുകൂടാതെ 25,000 രൂപ പിഴയടക്കാനും കോടതി വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം അധികതടവ് അനുഭവിക്കണം.

പടുപ്പില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനായ രവീന്ദ്ര (45)നെയാണ് കോടതി ശിക്ഷിച്ചത്. 2018 സെപ്തംബര്‍ ഒമ്പതിന് ബേഡകം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ. ഇയാളുടെ വീട്ടിലെക്ക് എത്തിയ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു കേസ്.

കാസര്‍കോട് സ്പെഷ്യല്‍ മൊബൈല്‍ സ്‌കോഡ് (എസ്.എം.എസ്) ഡിവൈഎസ്പി ഹരിശ്ചന്ദ്ര നായകാണ് കേസന്വേഷിച്ചത്. 23 രേഖകള്‍ ഹാജരാക്കുകയും 22 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായയാണ് ഹാജരായത്.



< !- START disable copy paste -->
Keywords: Kasaragod, News, Kerala, Crime, Molestation, case, court, Girl, Molestation case: Life imprisonment for beverage shop security guard


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?