കോണ്‍ഗ്രസ് നേതാവ് രാകേഷ് യാദവ് ജിമ്മിലേക്കുള്ള യാത്രയ്ക്കിടെ വെടിയേറ്റുമരിച്ചു

ബിഹാര്‍: (www.kvartha.com 28.12.2019) കോണ്‍ഗ്രസ് നേതാവ് രാകേഷ് യാദവ് ജിമ്മിലേക്കുള്ള യാത്രയ്ക്കിടെ വെടിയേറ്റുമരിച്ചു. ശനിയാഴ്ച രാവിലെ 6.30ന് വൈശാലി സിനിമ റോഡില്‍ വെച്ച് ഇരുചക്രവാഹനത്തിലെത്തിയ രണ്ടുപേരാണ് രാകേഷിന് നേരെ വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു.

സിനിമ റോഡിലെ ജിമ്മിന് സമീപംവെച്ചാണ് രാകേഷ് യാദവിന് വെടിയേറ്റത്. അക്രമികള്‍ അഞ്ചുതവണ അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തു. രാകേഷിനെ ഉടന്‍ തന്നെ സഫ്ദര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ രാഘവ് ദയാല്‍ പറഞ്ഞു.

Bihar: Congress leader Rakesh Yadav shot dead in Vaishali, Bihar, News, Politics, Obituary, Gun attack, Dead, Hospital, Police, National

രാകേഷ് എല്ലാ ദിവസവും മീനാപൂര്‍ വില്ലേജിലെ വീട്ടില്‍ നിന്നും ദിവസവും രാവിലെ മൂന്നുകിലോമീറ്റര്‍ നടന്ന് സിനിമ റോഡിലുള്ള ജിമ്മിലേക്ക് പോകുന്നത് പതിവാണ്.

എന്നാല്‍ കൊലയ്ക്കുള്ള കാരണം വ്യക്തമല്ല. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവ സ്ഥലത്തെ സിസിടിവി കാമറാ ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Bihar: Congress leader Rakesh Yadav shot dead in Vaishali, Bihar, News, Politics, Obituary, Gun attack, Dead, Hospital, Police, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?