നാലു വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച ബീവറേജ് മദ്യവില്‍പനശാലയിലെ കാവല്‍ക്കാരനെ കുറ്റക്കാരനെന്ന് കണ്ടെത്തി

കാസര്‍കോട്: (www.kasargodvartha.com 03.12.2019) പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച ബീവറേജ് മദ്യവില്‍പനശാലയിലെ കാവല്‍ക്കാരനാനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി. പടുപ്പില്‍ വാടക കോര്‍ട്ടേഴ്‌സില്‍ താമസക്കാരനായ രവീന്ദ്രന്‍ (45)നെയാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ ചൊവ്വാഴ്ച്ച ഉച്ചയ്ക്കശേഷം പ്രഖ്യാപിക്കും.

2018 സപ്തംബര്‍ ഒമ്പതിന് ബേഡകം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഇയാളുടെ വീട്ടിലെക്ക് എത്തിയ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.

കാസര്‍കോട് സ്‌പെഷ്യല്‍ മൊബൈല്‍ സ്‌കോഡ് (എസ്.എം.എസ്) ഡി.വൈ.എസ്.പി ഹരീശ്ചന്ദ്രനായകാണ് കേസന്വേഷിച്ചത്. 23 രേഖകള്‍ ഹാജരാക്കുകയും 22 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. ജഡ്ജി പി.എസ് ശശികുമാറാണ് പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായയാണ് ഹാജരായത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:News, Kerala, kasaragod, Padupp, Molestation, court, DYSP, Beverage shop security guard punished in molestation case


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?