പൗരത്വ നിയമ ഭേദഗതി; പ്രതിഷേധക്കാര്‍ക്കെതിരെയുള്ള പൊലീസ് നടപടിയെ ന്യായീകരിച്ച് യോഗി ആദിത്യനാഥ്; സര്‍ക്കാരിന്റെ കര്‍ശന നടപടികള്‍ കണ്ട് കലാപകാരികളെല്ലാം ഞെട്ടി, പ്രശ്‌നക്കാര്‍ ഭയന്നു; പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ പണം തരേണ്ടി വരുമെന്നും മുന്നറിയിപ്പ്

ലക്നൗ: (www.kvartha.com 28.12.2019) പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടത്തിയവരെ തുരത്തിയ പൊലീസ് നടപടിയെ ന്യായീകരിച്ച് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്. പ്രതിഷേധക്കാര്‍ക്കെതിരെയുള്ള പൊലീസ് നടപടികള്‍ കണ്ട് പ്രക്ഷോഭകാരികളെല്ലാം ഞെട്ടിയെന്നും പ്രതിഷേധക്കാരെല്ലാം നിശ്ശബ്ദരായി എന്നുമാണ് യോഗിയുടെ വാദം. ''ദ ഗ്രേറ്റ് സി എം യോഗി'' എന്ന ഹാഷ് ടാഗോടു കൂടിയുള്ള സന്ദേശം ഇങ്ങനെയാണ്;

''സര്‍ക്കാരിന്റെ കര്‍ശന നടപടികള്‍ കണ്ട് എല്ലാ കലാപകാരികളും ഞെട്ടി, പ്രശ്‌നക്കാര്‍ ഭയന്നു. പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ പണം തരേണ്ടി വരും. യോഗി സര്‍ക്കാരിന്റെ നടപടികളെ ഭയന്ന് ഇപ്പോള്‍ എല്ലാ പ്രതിഷേധക്കാരും കരയുകയാണ് '' എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും പുറത്തിറക്കിയ ട്വിറ്റര്‍ സന്ദേശം.

 'Rioters Shocked into Silence': After Police Crackdown & Property Seizure, Yogi Adityanath's Stern Message,News, Politics, Police, Twitter, Chief Minister, Protesters, Video, National

ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തെ ഏറ്റവും ശക്തമായ പ്രതിഷേധം നടന്നത് ഉത്തര്‍പ്രദേശിലാണ്. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് വെടിവയ്പ്പും, കണ്ണീര്‍ വാതകവും പ്രയോഗിച്ചിരുന്നു. സമരക്കാരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 19 ആളുകള്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പൊലീസിന്റെ നടപടികള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. അതിനിടെയാണ് പ്രക്ഷോഭങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ന്യായീകരിച്ചുകൊണ്ട് യോഗി ആദിത്യനാഥ് ട്വിറ്റര്‍ പോസ്റ്റിലൂടെ രംഗത്തെത്തിയത്.

പ്രതിഷേധത്തെ എങ്ങനെ നേരിടണമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇതെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുമുള്ള മറ്റൊരു പോസ്റ്റില്‍ പറയുന്നു. അതിനിടെ പ്രതിഷേധം നടത്തിയവരില്‍ 498 പേരെ തിരിച്ചറിഞ്ഞതായി ഉത്തര്‍പ്രദേശ് പൊലീസ് അറിയിച്ചു.


മീററ്റില്‍ നിന്നു മാത്രം 148 പേരോട് നഷ്ടം നികത്താന്‍ ആവശ്യപ്പെട്ടു. നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും സംസ്ഥാന ഉദ്യോഗസ്ഥര്‍ നേരത്തെ അറിയിച്ചിരുന്നു. സി എ എ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു 1113 ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിച്ചെന്നും ട്വീറ്റില്‍ പറയുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് ക്രൂര നടപടികള്‍ സ്വീകരിച്ചെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണത്തിനിടെയാണ് യോഗിയുടെ ഓഫീസില്‍ നിന്നും ഇത്തരമൊരു പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.

യോഗിയുടെ പരാമര്‍ശത്തിനെതിരെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് നവാബ് മാലിക് രംഗത്തെത്തി. രാജ്യത്ത് പ്രതിഷേധിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. പ്രതിഷേധങ്ങള്‍ സമാധാനപരമായിരുന്നു. എന്നാല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മന:പൂര്‍വം സാഹചര്യം കൈവിട്ടുപോവാന്‍ അനുവദിക്കുകയായിരുന്നു. സര്‍ക്കാര്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിച്ചെന്നും മാലിക് ആരോപിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 'Rioters Shocked into Silence': After Police Crackdown & Property Seizure, Yogi Adityanath's Stern Message,News, Politics, Police, Twitter, Chief Minister, Protesters, Video, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?