സൗദിയില്‍ പിടികിട്ടാപ്പുള്ളികളായ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു

ദമ്മാം: (www.kvartha.com 26.12.2019) സൗദിയില്‍ പിടികിട്ടാപ്പുള്ളികളായ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഭീകര കേസുകളുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്ന രണ്ട് പിടികിട്ടാപ്പുള്ളികളെയാണ് ദമ്മാം സിറ്റിക്കടുത്തുള്ള അല്‍അനൂദ് ഭാഗത്തുവച്ചുണ്ടായ ഏറ്റുമുട്ടലില്‍ സൗദി സുരക്ഷാ സേന വധിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. അല്‍അനൂദ് ഏരിയയിലുള്ള ഒരു സ്വദേശിയുടെ വീട് രണ്ട് ഭീകരര്‍ സുരക്ഷിത താവളമാക്കി കഴിയുകയായിരുന്നു.

ഇത് സംബന്ധിച്ചുള്ള വിവരം സുരക്ഷാ വിഭാഗത്തിന് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സംഭവസ്ഥലത്ത് എത്തുകയായിരുന്നു. വെടിവെപ്പില്‍ രണ്ട് ഭീകരരും കൊല്ലപ്പെടുകയായിരുന്നു. കൊല്ലപ്പെട്ട ഭീകരവാദികളുടെ പേരുവിരങ്ങള്‍ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Dammam, News, Gulf, World, Terrorists, shot dead, Killed, Saudi Forces Kill 2 'Wanted Terrorists' in Shoot out in Dammam City

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Dammam, News, Gulf, World, Terrorists, shot dead, Killed, Saudi Forces Kill 2 'Wanted Terrorists' in Shoot out in Dammam City


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?