സഹോദരന്റെ പ്രണയത്തിന്റെ പേരില്‍ യുവാവിന് വീട്ടില്‍ കയറി ക്രൂരമര്‍ദ്ദനം; പരിക്കേറ്റനിലയില്‍ അഭയം തേടി പോലീസ് സ്‌റ്റേഷനില്‍ എത്തിയിട്ടും പ്രതികള്‍ക്കെതിരെ ആദ്യം പരാതിയെടുത്തില്ല


കോഴിക്കോട്: (https://ift.tt/2PV6xw2) സഹോദരന്റെ പ്രണയത്തിന്റെ പേരില്‍ വുവാവിനെ വീട് കയറി മര്‍ദ്ദിച്ചു. കോഴിക്കോട് പതിമംഗലം സ്വദേശി ഉബൈദിനാണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ് പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയിട്ടും പ്രതികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തില്ലെന്നും ഉബൈദ് പറയുന്നു.

എഴുപതു വയസുകാരി ആയിഷയുടെ മുന്നില്‍ വെച്ചാണ് കൊച്ചുമകനെ ക്രൂരമായി ഉപദ്രവിച്ചത്. മാതാവ് ഹൈറുന്നീസയ്ക്കും മര്‍ദ്ദനമേറ്റു. തിങ്കളാഴ്ച രാത്രിയുണ്ടായ സംഭവങ്ങളുടെ നടുക്കത്തില്‍ നിന്ന് ഇവര്‍ ഇനിയും മോചിതയായിട്ടില്ല. ഗള്‍ഫിലുള്ള ജ്യേഷ്ഠന്‍ ഫര്‍ഷാദിന്റെ പ്രണയവുമായി ബന്ധപ്പെട്ട് ആളുമാറിയാണ് വീട്ടില്‍ കയറി ആക്രമണം നടത്തിയതെന്ന് ഉബൈദ് പറയുന്നു.

News, Kerala, Kozhikode, Crime, Youth, attack, House, Police, Case, Mother, Young Man Attacked in Name of Brother Love Affair

ഞായറാഴ്ച പതിമംഗംലം അങ്ങാടിയില്‍ വച്ചും ഇതേ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഒരു സംഘം ഉബൈദിനെ മര്‍ദ്ദിച്ചിരുന്നു. പരിക്കേറ്റ നിലയില്‍ കുന്ദമംഗലം പൊലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ ആശുപത്രിയില്‍ പോകാന്‍ ഓട്ടോറിക്ഷ വിളിച്ചു നല്‍കുക മാത്രമാണ് പൊലീസ് ചെയ്തതെന്ന് ഉബൈദ്.

അതേസമയം, സംഘം ചേര്‍ന്ന് ആക്രമിച്ചതിന് എട്ട് പേര്‍ക്കെതിരെ കുന്ദമംഗലം പൊലീസ് കേസെടുത്തിട്ടുണ്ട്. പരിക്ക് സാരമല്ലാത്തത് കൊണ്ടാണ് ഓട്ടോറിക്ഷ വിളിച്ച് നല്‍കി ആശുപത്രിയില്‍ പോകാന്‍ പറഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി.
 
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Kozhikode, Crime, Youth, attack, House, Police, Case, Mother, Young Man Attacked in Name of Brother Love Affair


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?