സൗദിയില്‍ സന്ദര്‍ശക വിസയിലെത്തിയ മുന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ മരിച്ചു

റിയാദ്: (www.kvartha.com 22.12.2019) സൗദിയില്‍ സന്ദര്‍ശക വിസയിലെത്തിയ മുന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ മരിച്ചു. പെരുമ്പാവൂര്‍ വെങ്ങോല സ്വദേശി തുരുത്തിയില്‍ ടി കെ പൗലോസ്(73) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തിര ഹൃദയ ശാസ്ത്ര ക്രിയക്ക് ശേഷമായിരുന്നു മരണം.

സൗദി ലബനീസ് കമ്പനി ജീവനക്കാരനായ മകന്‍ ഷിബു പൗലോസിന്റെ വിസയിലാണ് ഭാര്യയ്‌ക്കൊപ്പം രണ്ടാഴ്ച മുമ്പ് റിയാദിലെത്തിയത്. മൃതദേഹം ശ്രീലങ്കന്‍ എയര്‍വേസില്‍ നാട്ടിലേക്ക് കൊണ്ടുപോയി. ശവസംസ്‌കാരം ശനിയാഴ്ച പെരുമ്പാവൂര്‍ അല്ലപ്ര സൈന്റ്‌റ് ജേക്കബ് പള്ളിയില്‍ നടന്നു.

ഭാര്യ: ലിസി പൗലോസ്, മക്കള്‍: ഷിബു പൗലോസ് (റിയാദ്), ഷിനു പൗലോസ് (കുവൈറ്റ്), ഷിമി പൗലോസ്. മരുമക്കള്‍: റിഞ്ചു ഷിബു (റിയാദ്), ബിനോയ് (കുവൈറ്റ്), ജോഫി.

Riyadh, News, Gulf, World, Death, hospital, Kerala deputy tahsildar died in riyadh

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Riyadh, News, Gulf, World, Death, hospital, Kerala deputy tahsildar died in riyadh


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?