തുമ്പയില്‍ നിന്നും റോക്കറ്റ് വിക്ഷേപണം: മത്സ്യ തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം; അഞ്ച് നോട്ടിക്കല്‍ മൈല്‍ ദൂരം അപകടസാധ്യത മേഖലയായി പ്രഖ്യാപിച്ചു
തിരുവനന്തപുരം: (www.kvartha.com 26.12.2019) തുമ്പ വിക്രം സാരാഭായ് സ്പെയ്സ് സെന്ററില്‍ നിന്നും റോക്കറ്റ് വിക്ഷേപണം നടക്കുന്ന സാഹചര്യത്തില്‍ മത്സ്യ തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. വ്യാഴം, വെള്ളി (26 നും 27നും) ദിവസങ്ങളില്‍ പകല്‍ ഒന്‍പതിനും 11നും ഇടയിലാണ് റോക്കറ്റ് വിക്ഷേപണം നടത്തുക. അഞ്ച് നോട്ടിക്കല്‍ മൈല്‍ ദൂരത്താണ് അപകടസാധ്യത മേഖലയായി പ്രഖ്യാപിച്ചിരിക്കുന്നത്.
വലിയതുറ മുതല്‍ പള്ളിത്തുറ വരെ തീരത്ത് നിന്ന് അഞ്ച് നോട്ടിക്കല്‍ മൈല്‍ (9 കി.മി) ദൂരം അപകടസാധ്യത മേഖലയാണെന്നും വിക്ഷേപണ സമയം ഈ പ്രദേശത്ത് മത്സ്യബന്ധനം ഒഴിവാക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഉള്‍ക്കടലില്‍ മത്സ്യബന്ധനം നടത്തുന്നവര്‍ 220, 260 ഡിഗ്രിയില്‍ 45-75 നോട്ടിക്കല്‍ മൈല്‍ പരിധിയില്‍ (തീരത്ത് നിന്ന് 75-125 കിലോമീറ്റര്‍ ദൂരം) മത്സ്യബന്ധനം ഒഴിവാക്കാനും മുന്നറിയിപ്പ് നല്‍കി. സുരക്ഷാ ഏജന്‍സികളായ മറൈന്‍ എന്‍ഫോഴ്സ്മെന്റ്, കോസ്റ്റല്‍ പോലീസ്, കോസ്റ്റല്‍ ഗാര്‍ഡ് എന്നിവരുടെ നിര്‍ദേശം കര്‍ശനമായും പാലിക്കണം.

Keywords: News, Kerala, Thiruvananthapuram, Alerts, Fishermen, Sea, Thumba, Rocket, Launch, Rocket launch from Thumba; Caution issued to fishermen Five nautical miles were declared a danger zone
Powered by Info News For You

Comments
Post a Comment