മുസ്ലീംകളും ഈ മതേതര രാജ്യത്തിന്റെ ഭാഗമാണ്; എന്‍ഡിഎയില്‍ ബിജെപിക്കെതിരെ ഒരു വിഭാഗം; പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലപാട് കടുപ്പിച്ച് ഘടകകക്ഷിയായ ശിരോമണി അകാലിദള്‍
ന്യൂഡല്‍ഹി: (www.kvartha.com 22.12.2019) മുസ്ലീംകളും ഈ മതേതര രാജ്യത്തിന്റെ ഭാഗമാണെന്നും ബിജെപി നീക്കങ്ങള്‍ രാജ്യത്തിന്റെ പുരോഗതിയെയും സുസ്ഥിരതയെയും ബാധിക്കുമെന്ന വിമര്‍ശനവുമായി എന്‍ഡിഎയില്‍ ഒരു വിഭാഗം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലപാട് കടുപ്പിച്ച് ഘടകകക്ഷിയായ ശിരോമണി അകാലിദളും മുന്നോട്ട് വന്നത് ബിജെപിക്ക് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. പൗരത്വ നിയമഭേദഗതിയില്‍ നിന്നും പുറകോട്ടില്ലെന്ന് ബിജെപി തറപ്പിച്ച് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും എന്‍ഡിഎയിലെ മറ്റ് ഘടകക്ഷികള്‍ എതിര്‍പ്പുമായി രംഗത്ത് വരികയാണ്.
പൗരത്വം നല്‍കുന്നവരില്‍ മുസ്ലീങ്ങളെ ഒഴിവാക്കിയതിനെയാണ് ശിരോമണി അകാലിദള്‍ ചോദ്യം ചെയ്യുന്നത്. മുസ്ലീങ്ങളേയും പൗരത്വത്തിനായി പരിഗണിക്കണമെന്നും തീവ്ര നിലപാടുകളെ എന്‍ഡിഎ പിന്തുണക്കരുതെന്നും ശിരോമണി അകാലിദള്‍ ആവശ്യപ്പെട്ടു. എല്ലാവര്‍ക്കും ക്ഷേമം ഉറപ്പുവരുത്തണമെന്ന ഗുരു സാഹിബിന്റെ ദര്‍ശനത്തിന് എതിരാണ് പുതിയ നിയമമെന്ന് ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍ പറഞ്ഞു.
ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയാണ് എന്‍ഡിഎയിലെ മറ്റൊരു ഘടകകക്ഷിയായ ജെഡിയുവിന്റെ പ്രതിഷേധം. എന്‍ഡിഎ അടിയന്തരമായി യോഗം വിളിക്കണമെന്നും നിലവിലെ സാഹചര്യത്തില്‍ ഈ യോഗത്തിന് വളരേയേറെ പ്രധാന്യമുണ്ടെന്നും ജെഡിയു വക്താവ് കെസി ത്യാഗി പറഞ്ഞു.

Keywords: News, National, Muslim, NDA, BJP, New Delhi, Controversy, Shiromani akalidal, Shiromani akalidal Against BJP
Powered by Info News For You

Comments
Post a Comment