എന്‍പിആറിനായി വിലാസം ചോദിച്ചാല്‍ പ്രധാനമന്ത്രിയുടെ വിലാസം നല്‍കണം: അരുന്ധതി

ന്യൂഡല്‍ഹി: (https://ift.tt/2sbGTLJ) എന്‍പിആറിനായി വിലാസം ചോദിച്ചാല്‍ പ്രധാനമന്ത്രിയുടെ വിലാസം നല്‍കിയാല്‍ മതിയെന്ന് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ്. ദേശീയ ജനസംഖ്യ കണക്കെടുപ്പിനായി (എന്‍പിആര്‍) ഉദ്യോഗസ്ഥര്‍ വീടുകളിലെത്തുമ്പോള്‍ സഹകരിക്കരുതെന്നും തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ മതിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്‍പിആര്‍ ആണ് എന്‍ആര്‍സി നടപ്പാക്കാനായി ഉപയോഗിക്കുക. അതിനെ നേരിടാന്‍ കൃത്യമായ പദ്ധതി വേണം. ഇതിനെ അട്ടിമറിക്കുക തന്നെ വേണം. ലാത്തിയും വെടിയുണ്ടയും ഏറ്റുവാങ്ങാന്‍ മാത്രമല്ല നാം ജനിച്ചത്. സിഎഎയും എന്‍ആര്‍സിയും രാജ്യവ്യാപക എതിര്‍പ്പ് നേരിട്ടതോടെ എന്‍പിആറിലൂടെ പദ്ധതി നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അരുന്ധതി റോയ് പറഞ്ഞു.

പേര് ചോദിച്ചാല്‍ കുപ്രസിദ്ധ ക്രിമിനലുകളായ രംഗ-ബില്ല എന്നോ, കുഫ്ങു-കട്ട എന്നോ പേരുകള്‍ പറയണം. വിലാസം ചോദിച്ചാല്‍ പ്രധാനമന്ത്രിയുടെ വസതിയുടെ വിലാസമായ റേസ് കോഴ്‌സ് -7 എന്ന വിലാസം നല്‍കണം. എല്ലാവരും ഒരു മൊബൈല്‍ നമ്പര്‍ തന്നെ നല്‍കിയാല്‍ മതിയെന്നും അരുന്ധതി പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ പട്ടികക്കെതിരെയും ഡല്‍ഹി സര്‍വകലാശാലയില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അരുന്ധതി.

ഇന്ത്യയിലെ മുസ്ലിങ്ങളെയാണ് ദേശീയ പൗരത്വ പട്ടികയിലൂടെ ലക്ഷ്യമിടുന്നത്. ദളിതരും ആദിവാസികളും പാവപ്പെട്ടവരും ഇതിന്റെ ഇരകളാകും. താന്‍ പറയുന്നത് കള്ളമാണെന്ന് മോദിക്ക് അറിയാം. അത് പിടിക്കപ്പെടുമെന്ന് നല്ല ബോധ്യമുണ്ടായിട്ടും ഇവിടുത്തെ മാധ്യമങ്ങള്‍ ചോദ്യം ചെയ്യില്ലെന്നതിനാലാണ് നുണ പറയാന്‍ ധൈര്യപ്പെടുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: National, News, Prime Minister, Trending, New Delhi, Narendra Modi, NPR will serve as database for NRC, must oppose it: Arundhati Roy


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?