'അസം ജനതയ്ക്കൊപ്പം': പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച് നടന്‍ രവിശര്‍മ്മ ബിജെപി വിട്ടു


ഗുവാഹത്തി (www.evisionnews.co): ലോക്‌സഭയില്‍ പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതിനു പിന്നാലെ പ്രതിഷേധിച്ച് അസമിലെ പ്രമുഖ നടനും ഗായകനുമായ രവി ശര്‍മ്മ ബി.ജെ.പി വിട്ടു. ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധത്തില്‍ താന്‍ പങ്കാളിയാകുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലായിരുന്നു രവിശര്‍മ്മ ഇക്കാര്യം അറിയിച്ചത്.

മാസങ്ങള്‍ക്കു മുമ്പായിരുന്നു ഇദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നത്. 'ഞാന്‍ ഇന്ന് എന്തായിരിക്കുന്നുവോ അതിലേക്ക് അസമിലെ ജനങ്ങളാണ് എന്നെ എത്തിച്ചത്. ഞാനൊരിക്കലും ഈ ബില്ലിനെ പിന്തുണയ്ക്കില്ല. കുടിയേറ്റക്കാരുടെ പ്രതിസന്ധികള്‍ ഞാന്‍ ഇതിനോടകം കണ്ടുകഴിഞ്ഞതാണ്. അവരെ ഇനിയും ബുദ്ധിമുട്ടിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ബില്ല് റദ്ദാക്കാന്‍ ഞാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്. അസം ജനതയ്ക്കൊപ്പമുള്ള എന്റെ പ്രതിഷേധം തുടരും' രവിശര്‍മ്മ പറഞ്ഞു. ബില്ലിനെതിരെ പ്രതിഷേധം നടത്തുന്ന ആള്‍ അസം സ്റ്റുഡന്റ് യൂണിയന് (എ.എ.എസ്.യു) പൂര്‍ണ്ണ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.

നടനും അസം സ്റ്റേറ്റ് ഫിലിം കോര്‍പറേഷന്‍ ഡെവലെപ്മെന്റ് കോര്‍പറേഷന്റെ ചെയര്‍പേഴ്സണുമായ ജതിന്‍ ബോറയും ബില്ലിനെ എതിര്‍ത്ത് രംഗത്തുവന്നിരുന്നു. പ്രതിഷേധക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമൊപ്പം താന്‍ തെരുവിലിറങ്ങുമെന്നും രാഷ്ട്രീയ നേട്ടം ഉന്നംവെച്ച് ബി.ജെ.പിയില്‍ ചേരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?