നോര്‍ത്തീസ്റ്റില്‍ കനത്ത പ്രതിഷേധം: വെടിവെപ്പില്‍ മൂന്ന് മരണം

ഗുവാഹത്തി (www.evisionnews.co): പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. ബില്‍ ആദ്യത്തില്‍ ബാധിക്കുന്ന ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ സൈന്യത്തെ ഇറക്കിയിട്ടും നിരവധി പ്രക്ഷോഭങ്ങളാണ് അരങ്ങേറുന്നത്. അസമില്‍ പ്രക്ഷോഭകര്‍ക്ക് നേരെയുണ്ടായ വെടിവെപ്പില്‍ ആളുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഉലുബാരി, ഹാത്തിഗാം, വസിഷ്ടചാരിയാലി എന്നിവിടങ്ങളിലാണ് വെടിവെപ്പുണ്ടായത്. 

അസമിലെ ഗുവാഹത്തിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് കുറഞ്ഞത് രണ്ടു പേര്‍ മരിച്ചതായി പിടിഐ റിപ്പോര്‍ട്ടു ചെയ്തു. അതേസമയം പ്രദേശത്ത് നെറ്റ്വര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ വിവരങ്ങള്‍ കൃത്യമായി ലഭിക്കുന്നില്ല. പ്രക്ഷോഭകര്‍ ചബുവയിലെ ബിജെപി എംഎല്‍എ ബിനോദ് ഹസാരികയെ വീട് ആക്രമിച്ചതായും പരിക്കേല്‍പ്പിച്ചതായും എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?