അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന സ്ഥിരീകരണവുമായി സി പി എം; പൊലീസ് പിടിച്ചെടുത്ത രേഖകള്‍ ഇരുവരുടെയും മാവോയിസ്റ്റ് ബന്ധത്തിന് തെളിവാണെന്നും വാദം; കാനം രാജേന്ദ്രന് രൂക്ഷവിമര്‍ശനം

കോഴിക്കോട്: (www.kvartha.com 14.12.2019) പന്തീരാങ്കാവിലെ അലനും താഹയ്ക്കും എതിരെ യു എ പി എ ചുമത്തപ്പെട്ട കേസില്‍ നിര്‍ണായക പ്രതികരണവുമായി സി പി എം. അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്നാണ് സി പി എമ്മിന്റെ സ്ഥിരീകരണം. പൊലീസ് പിടിച്ചെടുത്ത രേഖകള്‍ ഇരുവരുടെയും മാവോയിസ്റ്റ് ബന്ധത്തിന് തെളിവാണെന്നും പാര്‍ട്ടി പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് പൊലീസ് ഈ രേഖകള്‍ പിടിച്ചെടുത്തതെന്നും സി പി എം പറയുന്നു.

താഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചത് പൊലീസിന്റെ സമ്മര്‍ദം മൂലമെന്ന വാദം തെറ്റാണെന്നും ഈ മുദ്രാവാക്യങ്ങള്‍ താഹ സ്വയം വിളിച്ചതാണെന്നും പൊലീസ് ഇരുവരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും സി പി എം ചൂണ്ടിക്കാട്ടി. കോഴിക്കോട് പന്നിയങ്കരയില്‍ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് സി പി എം നേതാവ് പി കെ പ്രേംനാഥ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Evidence shows Alan and Thaha are Maoists: Court, Kozhikode, News, CPM, Police, Maoists, Threatened, Kerala

യോഗത്തില്‍ സി പി ഐയ്ക്കും പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും രൂക്ഷ വിമര്‍ശനവും ഉയര്‍ന്നു. തെറ്റെല്ലാം മുഖ്യമന്ത്രി പിണറായി വിജയന്റേതും ശരിയെല്ലാം തന്റേതുമാണെന്നാണ് കാനം രാജേന്ദ്രന്റെ നിലപാടെന്നാണ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നത്.

രാജന്‍ കേസില്‍ പ്രൊഫ. ഈച്ചരവാര്യരോട് അനീതി കാട്ടിയവരാണ് സി പി ഐയെന്നും പിണറായി വിജയനെ വിമര്‍ശിക്കാന്‍ കാനത്തിന് എന്ത് അര്‍ഹതയാണ് ഉള്ളതെന്നും യോഗത്തില്‍ ചോദ്യമുയര്‍ന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Evidence shows Alan and Thaha are Maoists: Court, Kozhikode, News, CPM, Police, Maoists, Threatened, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?