സ്റ്റോപ്പില്ലാത്ത പ്ലാറ്റ്‌ഫോമില്‍ നിന്നും ചാടി ഇറങ്ങാന്‍ ശ്രമം:വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റു

കാഞ്ഞങ്ങാട്: (www.kasargodvartha.com 22.12.2019) സ്റ്റോപ്പില്ലാത്ത പ്ലാറ്റ്‌ഫോമില്‍ നിന്നും ചാടി ഇറങ്ങാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികള്‍ അടക്കം ഏഴുപേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. കൊച്ചുവേളിയില്‍ നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന അന്ത്യോദയഎക്‌സ്പ്രസില്‍ നിന്നാണ് ഇവര്‍ ഈ സാഹസം കാട്ടിയത്.

കാഞ്ഞങ്ങാട് ഈ വണ്ടിക്ക് സ്‌റ്റോപ്പ് ഇല്ല. ഇതറിഞ്ഞിട്ടും വണ്ടി കാഞ്ഞങ്ങാട് എത്തിയപ്പോള്‍ സിഗ്നല്‍ ലഭിക്കാതിരുന്നതിനാല്‍ ട്രയിനിന്റെ വേഗത കുറയ്ക്കുകയായിരുന്നു. ഇതോടെ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ പ്ലാറ്റ്‌ഫോമിലെക്ക് ചാടാന്‍ ശ്രമിക്കുന്നതിനിടെ വണ്ടിക്ക് വേഗത കൂടുകയായിരുന്നു. പ്ലാറ്റ് ഫോമിലേക്ക് തെറിച്ചുവീണതിനെ തുടര്‍ന്ന് ഇവരില്‍ പലര്‍ക്കും പരിക്കേല്‍ക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

News, Kerala, kasaragod, Kanhangad, Railway station, Students, Injured, Mangalore, students injured after jumping into non-stop train

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
  < !- START disable copy paste -->
 Keywords:News, Kerala, kasaragod, Kanhangad, Railway station, Students, Injured, Mangalore, students injured after jumping into non-stop train


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?