പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരോട് പാകിസ്ഥാനിലേക്ക് പോകാന്‍ ആഹ്വാനം; എസ് പിക്കെതിരെ നടപടി എടുക്കണമെന്ന് കേന്ദ്രമന്ത്രി മുഖ്തര്‍ അബ്ബാസ് നഖ് വി
ലക്നൗ: (www.kvartha.com 29.12.2019) പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരോട് വര്‍ഗീയ പരാമര്‍ശം നടത്തിയ മീററ്റ് എസ്പിക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി മുഖ്തര്‍ അബ്ബാസ് നഖ് വി രംഗത്ത്.
എസ് പിയുടെ പരാമര്‍ശം അപലപനീയമാണെന്ന് പറഞ്ഞ അദ്ദേഹം എസ് പിക്കെതിരെ അടിയന്തിര നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. കലാപം ആരുയര്‍ത്തിയാലും, അത് പൊലീസ് ആയാലും ജനക്കൂട്ടം ആയാലും സ്വീകാര്യമല്ലെന്നും, അത് ജനാധിപത്യ രാജ്യത്തിനു ചേര്‍ന്നതല്ലെന്നും നഖ് വി കൂട്ടിച്ചേര്‍ത്തു. നിരപരാധികളെ ഒരിക്കലും ബുദ്ധിമുട്ടിക്കില്ലെന്ന കാര്യത്തില്‍ പൊലീസ് പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും നഖ്വി വ്യക്തമാക്കി.
പ്രതിഷേധക്കാരോട് പാകിസ്ഥാനിലേക്ക് പോകാന്‍ ആക്രോശിക്കുന്ന മീററ്റ് എസ്പിയുടെ വീഡിയോ പുറത്തുവന്നതോടെ സംഭവം ഏറെ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ഒരു ബിജെപി നേതാവ് ആദ്യമായി മീററ്റ് എസ്പിയെ തള്ളി രംഗത്തെത്തിയിരിക്കുന്നത്.
പ്രക്ഷോഭം നടന്ന പ്രദേശത്ത് എത്തിയ മീററ്റ് പൊലീസ് സ്റ്റേഷന്‍ സൂപ്രണ്ട് അഖിലേഷ് നാരായണ്‍ സിങ് ആണ് മുസ്ലീങ്ങള്‍ താമസിക്കുന്ന സ്ഥലത്തെത്തിയപ്പോള്‍ അവിടെ കൂടി നിന്നവരോട് പാകിസ്ഥാനിലേക്ക് പോകൂ.. എന്ന് ആക്രോശിച്ചത്.
കറുപ്പും നീലയും ബാഡ്ജുകള്‍ ധരിച്ചവരോട് പാകിസ്ഥാനിലേക്ക് പോകാന്‍ പറയണം. നിങ്ങള്‍ക്കിവിടെ ജീവിക്കേണ്ടെങ്കില്‍ പോകൂ. നിങ്ങള്‍ ഇവിടെ വന്നിട്ട് മറ്റാരെയോ വാഴ്ത്തിക്കൊണ്ടിരിക്കുകയാണോ? എന്നും മറ്റും സിങ് പറയുന്നത് വീഡിയോയില്‍ വ്യക്തമായിരുന്നു.
കഴിഞ്ഞ ആഴ്ചയും യുപി പൊലീസ് വര്‍ഗീയ പരാമര്‍ശം നടത്തിയ വീഡിയോ പുറത്തുവന്നിരുന്നു. പ്രക്ഷോഭങ്ങള്‍ക്കു നേരെ യുപി പോലീസ് സ്വീകരിച്ച നടപടിയെ മുഖ്യമന്ത്രി ആദിത്യനാഥ് ന്യായീകരിക്കുമ്പോഴാണ് മീററ്റ് എസ് പിയെ തള്ളി കേന്ദ്രമന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Mukhtar Abbas Naqvi condemns Meerut SP for his 'go to Pakistan' comment; demands immediate action against him, News, Trending, Politics, Protesters, Union minister, Criticism, Police, National.

Powered by Info News For You

Comments
Post a Comment