ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊല: പ്രതികളുടെ മൃതദേഹം സംസ്‌കരിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി


ദേശീയം (www.evisionnews.co): ഹൈദരാബാദില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന് തീകൊളുത്തിയ കേസിലെ പ്രതികളുടെ മൃതദേഹം സംസ്‌കരിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി. തിങ്കളാഴ്ച രാത്രി എട്ട് മണി വരെ മൃതദേഹം സംസ്‌കരിക്കരുതെന്നാണ് കേസ് അടിയന്തിരമായി പരിഗണിക്കവെയാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.

പ്രതികളുടെ മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടത്തിന്റെ വീഡിയോ റെക്കോര്‍ഡ് ചെയ്യണമെന്നും, റെക്കോര്‍ഡ് ചെയ്ത വീഡിയോ റജിസ്ട്രോര്‍ക്ക് മുന്നില്‍ സമര്‍പ്പിക്കണമെന്നും രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. ശനിയാഴ്ച വൈകുന്നേരത്തിനു മുമ്പായി വിഡിയോ സിഡിയിലോ, പെന്‍ഡ്രൈവിലോ പകര്‍ത്തി മഹബൂബ് നഗര്‍ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ജഡ്ജി മുമ്പാകെ സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?