വിദ്യാര്‍ത്ഥികള്‍ക്കു നേരെ അല്ല, അക്രമം നടത്തുന്നവര്‍ക്കെതിരെയാണ് നടപടി: ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഹിന്ദുക്കള്‍ക്കും മുസ്ലീംകള്‍ക്കും ഇടയില്‍ തെറ്റിദ്ധാരണ പടര്‍ത്തുന്നതായി കേന്ദ്രമന്ത്രി അമിത് ഷാ; വിദ്യാര്‍ത്ഥികള്‍ പൗരത്വഭേദഗതി നിയമത്തെ ആഴത്തില്‍ വായിച്ചിട്ടില്ലെന്നും തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്നും ആക്ഷേപം

ന്യൂഡല്‍ഹി: (www.kvartha.com 18.12.2019) വിദ്യാര്‍ത്ഥികള്‍ക്കു നേരെ അല്ല, അക്രമം നടത്തുന്നവര്‍ക്കെതിരെയാണ് നടപടിയെന്നും ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഹിന്ദുക്കള്‍ക്കും മുസ്ലീംകള്‍ക്കും ഇടയില്‍ തെറ്റിദ്ധാരണ പടര്‍ത്തുന്നതായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിദ്യാര്‍ത്ഥികള്‍ പൗരത്വഭേദഗതി നിയമത്തെ ആഴത്തില്‍ വായിച്ചിട്ടില്ലെന്നും തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വലിയ പ്രതിഷേധങ്ങളാണ് രാജ്യമെമ്പാടും നടക്കുന്നത്. രാജ്യത്ത് നടക്കുന്ന ഈ പ്രതിഷേധങ്ങള്‍ക്ക് കാരണം തെറ്റിദ്ധാരണയാണ്. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഹിന്ദുക്കള്‍ക്കും മുസ്ലീംങ്ങള്‍ക്കും ഇടയില്‍ അവ്യക്തത സൃഷ്ടിക്കുന്നു. ഇവര്‍ ജനങ്ങളെ പറ്റിക്കാന്‍ ശ്രമിക്കുന്നവരാണെന്നും ഇത്തരം തെറ്റിദ്ധാരണ ആശങ്ക വളര്‍ത്തിയിട്ടുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി.


പ്രക്ഷോഭം നയിക്കുന്ന വിദ്യാര്‍ത്ഥികള്‍ പൗരത്വ ഭേദഗതി നിയമത്തെ ആഴത്തില്‍ വായിച്ചിട്ടില്ലെന്നും അവര്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. അക്രമം നടത്തുന്നവരുടെ നേരെ നടപടി ഉണ്ടാവുക തന്നെ ചെയ്യുമെന്നും അല്ലാതെ എങ്ങനെയാണ് ക്രമസമാധാനപാലനം നടത്തുന്നതെന്നും അമിത് ഷാ ചോദിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, National, Students, Narendra Modi, Violence, New Delhi, Muslim, Central Government, Protest, Amit shah against opposition parties in CAB Issue


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?