മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി കേരളത്തില്‍; സ്‌കൂളില്‍ നിന്നും പാമ്പുകടിയേറ്റ് മരിച്ച ഷഹ് ല ഷെറീന്റെ വീടും സന്ദര്‍ശിക്കും

വയനാട്: (www.kvartha.com 05.12.2019) മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. തിരക്കിട്ട പരിപാടികളാണ് രാഹുല്‍ഗാന്ധിക്ക് വയനാട് ലോക്‌സഭാ മണ്ഡലത്തിലുള്ളത്. വയനാട്ടിലെ സ്‌കൂളില്‍ നിന്നും പാമ്പുകടിയേറ്റ് മരിച്ച ഷെഹ് ല ഷെറിന്റെ കുടുംബത്തെ വെള്ളിയാഴ്ച രാവിലെ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും.

ബത്തേരിയിലെ സര്‍വജന സ്‌കൂളിലും രാഹുലെത്തും. വ്യാഴാഴ്ച രാവിലെ കരുവാരക്കുണ്ട് സ്‌കൂള്‍ കെട്ടിടവും എടക്കര പഞ്ചായത്ത് കോപ്ലക്‌സിന്റെ ഉദ്ഘാടനവും നടത്തുന്ന രാഹുല്‍ ഉച്ചയ്ക്ക് നിലമ്പൂരില്‍ യുഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.

Kerala: Rahul Gandhi to meet Wayanadu snakebite victim's family, Wayanadu, News, Politics, Family, Rahul Gandhi, Inauguration, Visit, Kerala

ഉച്ചയ്ക്ക് ശേഷം പന്നിക്കോട് മുക്കം, തിരുവമ്പാടി, കോടഞ്ചേരി എന്നിവിടങ്ങളിലാണ് പരിപാടികള്‍. ശനിയാഴ്ച രാത്രി രാഹുല്‍ ഡെല്‍ഹിയിലേക്ക് മടങ്ങും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala: Rahul Gandhi to meet Wayanadu snakebite victim's family, Wayanadu, News, Politics, Family, Rahul Gandhi, Inauguration, Visit, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?