തലസ്ഥാനത്ത് മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ട മര്‍ദനം; കണ്ണില്ലാ ക്രൂരതയ്ക്ക് ഇരയായ യുവാവ് മരണത്തിന് കീഴടങ്ങി
കോവളം: (www.kvartha.com 17.12.2019) തലസ്ഥാനത്ത് മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ട മര്‍ദത്തിനിരയായ യുവാവ് മരണത്തിന് കീഴടങ്ങി. കല്ലിയൂര്‍ പാപ്പാന്‍ചാണി പുതുവല്‍ പുത്തന്‍വീട്ടില്‍ അജേഷ്(30) ആണ് മരിച്ചത്. ഡിസംബര്‍ 11ന് പുലര്‍ച്ചെയാണ് യുവാവ് മര്‍ദനത്തിനിരയായത്. തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ വച്ച് മലപ്പുറം സ്വദേശിയായ യുവാവിന്റെ 40,000 രൂപയും മൊബൈല്‍ ഫോണും അടങ്ങിയ ബാഗ് കാണാതായിരുന്നു.
കമ്മല്‍ ധരിച്ച യുവാവാണ് മോഷണം നടത്തിയതെന്ന് മറ്റൊരു യാത്രക്കാരന്‍ പറഞ്ഞതായി യുവാവ് ഓട്ടോറിക്ഷ സ്റ്റാന്‍ഡിലെത്തി ഡ്രൈവര്‍മാരോട് പറഞ്ഞു. ഈ സൂചനവച്ച് ഓട്ടോ ഡ്രൈവര്‍മാരടങ്ങുന്ന സംഘം വണ്ടിത്തടത്ത് എത്തി അജേഷിനെ ബലമായി ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് സംഘം യുവാവിനെ മര്‍ദിക്കുകയും വെട്ടുകത്തി തീയിലിട്ട് ചൂടാക്കി ജനനേന്ദ്രിയത്തിലും അടിവയറിലും പൊളളലേല്‍പ്പിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.
മര്‍ദനമേറ്റ് അവശനായ അജേഷിനെ തിരുവല്ലം പോലീസ് ആണ് ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലായിരുന്ന യുവാവ് തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് ആശുപത്രിയില്‍ മരിച്ചത്. അജേഷിനെ വണ്ടിത്തടത്തുനിന്ന് ബലമായി വണ്ടിയില്‍ കയറ്റിക്കൊണ്ടുപോകുന്നത് പ്രദേശവാസിയായ യുവാവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതിനാല്‍ പ്രതികളെ കണ്ടെത്താന്‍ പോലീസിന് സഹായമായി. മര്‍ദിച്ച ആറംഗ സംഘത്തെ തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം സ്വദേശി സജിമോന്‍ (35), പാറശാല പുത്തന്‍കട സ്വദേശി ശംഖുമുഖം ലെനാറോഡ് റോസ് ഹൗസില്‍ ആമത്തലയന്‍ എന്നു വിളിക്കുന്ന ജിനേഷ് വര്‍ഗീസ് (28), കരമന മിത്ര നഗര്‍ മാടന്‍കോവിലിന് സമീപം താമസിക്കുന്ന നെയ്യാറ്റിന്‍കര സ്വദേശി ഷഹാബുദ്ദീന്‍ (43) നേമം മനുകുലാദിച്ചമംഗലം ജെപി ലെയ്നില്‍ അരുണ്‍(29), ചെറിയതുറ ഫിഷര്‍മെന്‍ കോളനിയിലെ സജന്‍(33), പാപ്പാന്‍ചാണി പൊറ്റവിള വീട്ടില്‍ റോബിന്‍സണ്‍ (39) എന്നിവരാണ് അറസ്റ്റിലായത്. ഇനിയും ചില പ്രതികള്‍ പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, attack, Death, hospital, Robbery, Crime, Police, Arrest, Youth attacked by mob over alleged theft dies in hospital

Powered by Info News For You

Comments
Post a Comment