സുഡാനില്‍ എല്‍പിജി ടാങ്കര്‍ പൊട്ടിത്തെറിച്ച് അപകടം; മരണപ്പെട്ടവരില്‍ ഇന്ത്യക്കാരും, ആറു പേര്‍ക്ക് ഗുരുതര പരിക്ക്, കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പ്രയാസമാണെന്ന് അധികൃതര്‍
ഖര്‍ത്തൂം: (www.kvartha.com 07.12.2019) സുഡാനില്‍ എല്‍പിജി ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരും. ഇന്ത്യക്കാരിലേറെയും തമിഴ്‌നാട്, ബിഹാര്‍ സ്വദേശികളാണെന്നും മരണപ്പെട്ട 18 ഇന്ത്യക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചുവരുകയാണെന്നും ഖര്‍ത്തൂമിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു. പരിക്കേറ്റ ഏഴു പേരില്‍ ആറു പേരുടെ നില ഗുരുതമാണ്. അപകടത്തെ തുടര്‍ന്ന് 16 പേരെ കാണാതായി.
മതിയായ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കാത്തതാണ് അപകടത്തിനിടയാക്കിയതെന്നാണ് സുഡാന്‍ പ്രധാനമന്ത്രി അബ്ദുല്ല ഹംദുക് പറഞ്ഞത്. കാണാതായവരുടെ പട്ടികയില്‍പ്പെട്ട ചിലര്‍ മരണപ്പെട്ടിട്ടുണ്ടാകാമെന്ന് എംബസി അധികൃതര്‍ സൂചിപ്പിച്ചു.
മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞതിനാല്‍ തിരിച്ചറിയല്‍ നടപടി പ്രയാസമാണെന്നും അധികൃതര്‍ പറഞ്ഞു. 23 പേര്‍ മരിച്ച അപകടത്തില്‍ 130ലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട 34 ഇന്ത്യക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, World, Killed, Injured, Accident, Blast, Missing, At least 18 Indians killed in LPG tanker blast in Sudan

Powered by Info News For You

Comments
Post a Comment