ആധാര്‍ കാര്‍ഡു മുതല്‍ കള്ളം പണം വരെയുള്ള പെരും നുണകളുടെ രാഷ്ട്രീയം; കഞ്ഞി കുടിക്കാന്‍ വകയില്ലാത്തവന് നല്‍കേണ്ട പണമെടുത്ത് കാക്കയ്ക്ക് കാഷ്ഠിക്കാന്‍ പ്രതിമ ഉണ്ടാക്കിയ സര്‍ക്കാര്‍; അഡ്വ. ശ്രീജിത്ത് പെരുമനയുടെ കുറിപ്പ് വൈറലാകുന്നു

കൊച്ചി: (www.kvartha.com 24.12.2019) ആധാര്‍ കാര്‍ഡു മുതല്‍ കള്ളം പണം വരെയുള്ള പെരും നുണകളുടെ രാഷ്ട്രീയം. ഒടുവില്‍ കഞ്ഞി കുടിക്കാന്‍ വകയില്ലാത്തവന് നല്‍കേണ്ട പണമെടുത്ത് കാക്കയ്ക്ക് കാഷ്ഠിക്കാന്‍ പ്രതിമ ഉണ്ടാക്കിയ സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാറിന്റെ കഴിഞ്ഞ കാലങ്ങളിലെ ജനവിരുദ്ധ നയങ്ങള്‍ എന്ന പേരില്‍ അഡ്വ. ശ്രീജിത്ത് പെരുമന ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വൈറലാകുന്നു. ആധാര്‍ കാര്‍ഡ് ബാങ്കുമായും, പാന്‍ കാര്‍ഡുമായും, മൊബൈലുമായും സര്‍വ്വമാന സേവനങ്ങളുമായും ലിങ്ക് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധച്ചെന്നും ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്ന് പറഞ്ഞതായും എന്നാല്‍ ഇപ്പോള്‍ ജനങ്ങളുടെ പൗരത്വം തന്നെ ചോദ്യം ചെയ്യുകയാണെന്നും അദ്ദേഹം ചുണ്ടിക്കാട്ടി.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

ആദ്യം അവര്‍ പറഞ്ഞു ആധാര്‍ കാര്‍ഡെടുക്കാന്‍. എല്ലാം ഉള്‍പ്പെടുന്ന ഒരേയൊരു തിരിച്ചറിയില്‍ രേഖയായിരിക്കും അതെന്നും ഉത്തരവുണ്ടായി. നമ്മള്‍ അനുസരിച്ചു.

പിന്നീടവര്‍ പറഞ്ഞു , ആധാര്‍ കാര്‍ഡ് ബാങ്കുമായും, പാന്‍ കാര്‍ഡുമായും,മൊബൈലുമായും സര്‍വ്വമാന സേവനങ്ങളുമായും ലിങ്ക് ചെയ്യാന്‍. അല്ലെങ്കില്‍ ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്ന് പറഞ്ഞു.

നമ്മള്‍ അനുസരിച്ചു.

ബാബാ രാംദേവ് യോഗ പഠിപ്പിക്കുന്നത് നിര്‍ത്തി നൂഡില്‍സ് കച്ചവടം തുടങ്ങി.

നമ്മള്‍ തിന്നു.

രാജ്യസ്‌നേഹം വളരാന്‍ സിനിമ തിയേറ്ററില്‍ എഴുനേറ്റ് നിന്ന് ദേശീയഗാനം പാടാന്‍ പറഞ്ഞു.

നമ്മള്‍ പാടി.

കള്ളപ്പണം ഇല്ലാതെയാക്കി നമ്മളെ ഉദ്ധരിക്കാനാണെന്നും പറഞ്ഞുകൊണ്ട് 1000 , 500 നോട്ടുകള്‍ നിരോധിക്കുന്നതായി പ്രഖ്യാപിച്ചു. നീണ്ട ക്യുവില്‍ നിന്നുകൊണ്ട് കയ്യിലുള്ള പണം മാറ്റിയെടുക്കാന്‍ ഉത്തരവിറക്കി. മാറ്റിയില്ലെങ്കില്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണം അസാധുവാകുമെന്ന് ഭീഷണിപ്പെടുത്തി.

നമ്മള്‍ അനുസരിച്ചു.

പിന്നീട് 2000 രൂപ ചില്ലറയ്ക്കായി നെട്ടോട്ടമോടാന്‍ പറഞ്ഞു.

അതും അനുസരിച്ചു.

കഞ്ഞി കുടിക്കാന്‍ കാശില്ലാത്ത ദരിദ്രവാസികളുടെ പണമെടുത്ത് ചന്ദ്രനിലേക്ക് റോക്കറ്റ് വിട്ടു. ഇന്നല്ലെങ്കില്‍ നാളെ റോക്കറ്റ് ചന്ദ്രനില്‍ എത്തിയാല്‍ നമ്മുടെ കഷ്ടകാലമെല്ലാം മാറും എന്ന് കരുതി. എന്നാല്‍ ശൂന്യാകാശത്തുവെച്ച് റോക്കറ്റ് വഴിതെറ്റി ഇടിച്ചിറങ്ങി.

അതും നമ്മള്‍ അംഗീകരിച്ചു.

പാചകവാതകത്തിന്റെ സബ്സിഡി തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടു. മുഖ്യ രാഷ്ട്രീയ നേതാക്കള്‍ നല്‍കിയില്ല

നമ്മള്‍ അനുസരിച്ചു.

നികുതി ദായകരുടെയും ദരിദ്ര നാരായണന്മാരുടെയും ബ്രെഡിന്റെ നികുതി ഉപയോഗിച്ച് 3000 കോടിയുടെ പ്രതിമയുണ്ടാക്കി . ഇപ്പോള്‍ കാക്കയ്ക്ക് തൂറാന്‍ കൃത്യമായ കക്കൂസായി പ്രവര്‍ത്തിക്കുന്നു.

നമ്മള്‍ നോക്കി നില്‍ക്കുന്നു.

പതിനായിരക്കണക്കിന് കോടി രൂപ ലോണെടുത്ത ശേഷം രണ്ട് കച്ചവടക്കാര്‍ വിദേശത്തേക്ക് മുങ്ങുന്നു. ഒരുമാസത്തെ വാടക നല്‍കാത്തതിന് ദരിദ്രവാസിയുടെ വീട്ടിലെ കറണ്ടിന്റെ ഫ്യുസ് ഊരുന്നു.

അധികാരികളെ ഭയന്ന് നമ്മള്‍ പണം അടയ്ക്കുന്നു.

പത്തോളം ആളുകളെ ചുട്ടുകൊന്ന തീവ്രവാദ കേസിലെ ഒന്നാം പ്രതി ജനാധിപത്യത്തിന്റെ ശ്രീകോവിലിലേക്ക് മത്സരിക്കുന്നു.

നമ്മള്‍ വോട്ട് ചെയ്ത് വിജയിപ്പിക്കുന്നു.

തൊഴിലില്ലായ്മ കഴിഞ്ഞ 45 വര്‍ഷത്തേക്കാള്‍ കൂടുതല്‍ ഉന്നതിയിലെത്തുന്നു.

നമ്മള്‍ എണ്ണിക്കൊണ്ടേയിരിക്കുന്നു.

ഒരു അര്‍ദ്ധരാത്രിയില്‍ ജിഎസ്ടി പ്രഖ്യാപിക്കുന്നു. എല്ലാ വസ്തുക്കളുടെയും വില കുത്തനെ കുതിച്ചുയരുന്നു.

നമ്മള്‍ അതും അയവിറക്കുന്നു.

ലോക്കല്‍ ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകിയോടുമ്പോഴും ബുള്ളറ്റ് ട്രെയിനുകള്‍ക്കായി ട്രക്കുകള്‍ തുറക്കുന്നു.

നമ്മള്‍ ഒരു റൈഡിനായി കാത്തിരിക്കുന്നു.

ഇനി ആദ്യത്തെ ചോദ്യത്തിലേക്ക് വരാം.

എന്നിട്ടിപ്പോള്‍ ഒരു സുപ്രഭാതത്തില്‍ നിരത്തി നിര്‍ത്തിയിട്ട് ചോദിക്കുകയാണ്.

നിങ്ങളൊക്കെ ആരാണെന്ന് ? ഈ രാജ്യക്കാരാണോ എന്ന് തെളിയിക്കണമെന്ന് ?നിങ്ങളുടെ മതമേതാണെന്ന്?

അടിച്ചവന്മാരുടെ കരണക്കുറ്റി പൊട്ടിച്ചിട്ട് ഗാന്ധിജിയുടെ വട്ട കണ്ണടയെടുത്തുവെച്ച് കാണിച്ചുകൊടുക്കണം നമ്മളൊക്കെ ആരാണെന്നും, എന്താണെന്നും??

ബിസ്‌ക്കറ്റ് ഫാക്റ്ററിക്ക് ലൈസന്‍സ് കിട്ടിയിലെങ്കിലും, നമ്മളൊന്നും ഊമ്പന്മാരല്ലെന്നു ഭരണകൂട വര്‍ഗീയവാദികള്‍ക്ക് കാണിച്ചുകൊടുക്കണം.

പ്രതിഷേധം തുടരട്ടെ.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, National, Central Government, Narendra Modi, Aadhar Card, Protest, Adv. Sreejith Perumana's facebook post against Central Government


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?