വിദേശ തടവുകാരെ പാര്‍പ്പിക്കാന്‍ കേരളത്തിലും തടങ്കല്‍ പാളയം നിര്‍മിക്കാന്‍ പദ്ധതി തയ്യാറാവുന്നതായി റിപോര്‍ട്ട്; ചുമതല സംസ്ഥാന സാമൂഹിക നീതി വകുപ്പിന്
കോഴിക്കോട്:(https://ift.tt/2Zuk2H7) രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം അലയടിക്കുന്നതിനിടെ കേരളത്തിലും തടങ്കല്‍ പാളയം നിര്‍മിക്കാന്‍ പദ്ധതി തയ്യാറാവുന്നതായുള്ള റിപോര്‍ട്ടുകള്‍ പുറത്ത് വരുന്നു. അനധികൃതമായി കേരളത്തിലെത്തി പിടിയിലായി ജയിലുകളില്‍ കഴിയുന്ന വിദേശ തടവുകാരെ പാര്‍പ്പിക്കാനാണ് തടങ്കല്‍ പാളയങ്ങള്‍ നിര്‍മിക്കുന്നതെന്നാണ് വിശദീകരണം. സംസ്ഥാന സാമൂഹിക നീതി വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് അനധികൃത കുടിയേറ്റക്കാര്‍ക്കായി തടങ്കല്‍ പാളയം നിര്‍മിക്കുന്നതെന്ന് ദ ഹിന്ദു ദിനപത്രം റിപോര്‍ട്ട് ചെയ്തു.
തടങ്കല്‍ പാളയം ഒരുക്കാനുള്ള പ്രാഥമിക നടപടികളിലേക്ക് സാമൂഹിക നീതി വകുപ്പ് കടന്നതായും കേരളത്തില്‍ തടവില്‍ കഴിയുന്ന വിദേശികളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് സാമൂഹിക നീതി വകുപ്പ് സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയെ ബന്ധപ്പെട്ടതായും റിപോര്‍ട്ടിലുണ്ട്. ഇവിടെ ശിക്ഷ അനുഭവിക്കുന്നവരുടേയും വിവിധ കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ട് ശിക്ഷാ കാലാവധി കഴിഞ്ഞ് വിദേശ രാജ്യത്തിന് കൈമാറാന്‍ കാത്തിരിക്കുന്നവരുടേയും വിവരങ്ങള്‍ നല്‍കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
എന്നാല്‍ ഇതിനായി ആവശ്യമുള്ള കെട്ടിടം വകുപ്പിന് സ്വന്തമായില്ല. തടവുകാരുടെ എണ്ണം അനുസരിച്ച് വാടകയ്ക്ക് കെട്ടിടം എടുത്ത് തടങ്കല്‍ കേന്ദ്രമാക്കുന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ ആലോചിക്കുന്നത്. ഇതിനായി തടവുകാരുടെ എണ്ണം ആവശ്യമാണെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. 2019 ജൂണിലാണ് സാമൂഹിക നീതി വകുപ്പ് ആദ്യമായി വിദേശ തടവുകാരുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. എന്നാല്‍, ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നില്ല. തുടര്‍ന്ന് നവംബര്‍ 26ന് വീണ്ടും റിപോര്‍ട്ട് തേടിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
തടങ്കല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് ജനുവരി രണ്ടിന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കത്തയച്ചിരുന്നു. ഓരോ സംസ്ഥാനത്തും നിര്‍മിക്കേണ്ട തടങ്കല്‍ പാളയത്തിന്റെ മാതൃകയും ഇതോടൊപ്പം അയച്ചിരുന്നു. അനധികൃതമായി രാജ്യത്ത് പ്രവേശിച്ച വിദേശികളെ പാര്‍പ്പിക്കുന്നതിനായാണ് തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മിക്കേണ്ടതെന്നാണ് കേന്ദ്രനിര്‍ദേശം. നിലവില്‍ പാസ്‌പോര്‍ട്ട്-വിസാ കാലാവധി കഴിഞ്ഞ നിരവധി വിദേശികള്‍ കേരളത്തിലെ വിവിധ ജയിലുകളില്‍ കഴിയുന്നുണ്ട്. ഇവരെ പാര്‍പ്പിക്കാന്‍ പ്രത്യേക കേന്ദ്രങ്ങള്‍ വേണമെന്ന ആവശ്യം മുന്‍നിര്‍ത്തിയാണ് തടങ്കല്‍ കേന്ദ്രമെന്ന നിര്‍ദേശം സാമൂഹ്യനീതി വകുപ്പ് മുന്നോട്ടുവെക്കുന്നത്.
ജയില്‍ പരിസരത്തിനും പോലിസ് വകുപ്പിനും പുറത്ത് അനുയോജ്യമായ സൗകര്യം ഒരുക്കാനാണ് ആഭ്യന്തര വകുപ്പ് സാമൂഹിക നീതി വകുപ്പിനോട് ആവശ്യപ്പെട്ടത്. പോലിസ് വകുപ്പ് ഉദ്യോഗസ്ഥരുടെ കടുത്ത ക്ഷാമം നേരിടുന്നതിനാല്‍ ഈ സംവിധാനം കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക സംവിധാനം ഒരുക്കണമെന്നും അറിയിച്ചിരുന്നു. വിചാരണ നേരിടുന്ന വിദേശ തടവുകാരെയും ഇവിടെ ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കി നാടുകടത്തലിനായി കാത്തിരിക്കുന്നവരെയും തടങ്കല്‍ പാളയത്തിലേക്ക് മാറ്റിയേക്കുമെന്നാണറിയുന്നത്.
അതേസമയം, തടങ്കല്‍പാളയം സ്ഥാപിക്കുന്നതിന് സാമൂഹിക നീതി വകുപ്പിന് ഇതുവരെ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഫണ്ടൊന്നും ലഭിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാരിന് ലഭ്യമായ ഫണ്ട് ഇതിനായി ഉപയോഗിക്കാമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പൗരത്വം ഭേദഗതി നിയമത്തിനും (സിഎഎ), ദേശീയ പൗരത്വ രജിസ്റ്ററിനും (എന്‍ആര്‍സി) എതിരേ പ്രക്ഷോഭം ശക്തമാകുന്നതിനിടെ അസമിലും മറ്റ് ചില സംസ്ഥാനങ്ങളിലും തടങ്കല്‍ കേന്ദ്രങ്ങള്‍ സ്ഥാപിച്ചത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കഴിഞ്ഞ ദിവസം രാജ്യത്ത് തടങ്കല്‍ പാളയങ്ങള്‍ നിര്‍മിക്കുന്നില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന പച്ചക്കള്ളമാണെന്നാരോപിച്ച് അസാമിലെ തടങ്കല്‍ പാളയത്തിന്റെ വീഡിയോ പങ്കുവെച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.
Keyword: Kozhikode, Kerala, Report, News, Trending, State, Kerala plans detention center, report

Powered by Info News For You

Comments
Post a Comment