'എന്റെ മൂന്നു മക്കള്‍ക്കും ഞാന്‍ വിഷം നല്‍കിക്കഴിഞ്ഞു, ഞാനും കഴിക്കും'; അന്ത്യ നിമിഷങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി സുഹൃത്തുക്കള്‍ക്ക് അയച്ചുനല്‍കി യുവാവിന്റെ ആത്മഹത്യ; സന്ദേശം ലഭിച്ച് ഓടിയെത്തിയവര്‍ കണ്ടത് ചേതനയറ്റ ശരീരങ്ങള്‍; യുവാവിനേയും കുടുംബത്തേയും തകര്‍ത്തത് മൂന്നക്ക ലോട്ടറിയോടുള്ള ഭ്രമം കാരണം കടക്കെണിയിലായത്
ചെന്നൈ: (www.kvartha.com 14.12.2019) 'എന്റെ മൂന്നു മക്കള്‍ക്കും ഞാന്‍ വിഷം നല്‍കിക്കഴിഞ്ഞു, ഞാനും കഴിക്കും, അന്ത്യ നിമിഷങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി സുഹൃത്തുക്കള്‍ക്ക് അയച്ചുനല്‍കി യുവാവിന്റെ ആത്മഹത്യ. യുവാവിനേയും കുടുംബത്തേയും തകര്‍ത്തത് മൂന്നക്ക ലോട്ടറിയോടുള്ള ഭ്രമം കാരണം കടക്കെണിയിലായതാണ്.
യുവാവ് സൃഹത്തിനയച്ച മരണമൊഴി ഇങ്ങനെയാണ്;
'എന്റെ മൂന്നു മക്കള്‍ക്കും ഞാന്‍ വിഷം നല്‍കിക്കഴിഞ്ഞു. ഉടന്‍ ഞാനും അതു കഴിക്കും. ദയവായി വില്ലുപുരം ജില്ലയില്‍ മൂന്നക്ക ലോട്ടറി കര്‍ശനമായി തടയുക. എന്നെപ്പോലെയുള്ള ഒരുപാട് മനുഷ്യരെ രക്ഷിക്കാനാകും. ഇനി ഞാന്‍ ആരെയും ശല്യപ്പെടുത്താന്‍ വരില്ല. എന്നെന്നേയ്ക്കുമായി എല്ലാവരോടും യാത്ര പറയുന്നു'വീഡിയോയിലെ അരുണിന്റെ വാക്കുകളാണിവ.
വില്ലുപുരം സിത്തരിക്കര ഗ്രാമത്തിലെ സ്വര്‍ണപ്പണിക്കാരനായ എം അരുണ്‍ (33), ഭാര്യ ശിവകാമി ( 33), മക്കളായ പ്രിയദര്‍ശിനി ( 4), യുവശ്രീ ( 3), ഭാരതി (മൂന്നു മാസം) എന്നിവരാണു മരിച്ചത്. മൂന്നക്ക ലോട്ടറി ഭ്രമം കാരണമുണ്ടായ കടക്കെണിയാണു മരണത്തിനു കാരണമെന്നു അരുണ്‍ വിഡിയോയില്‍ പറയുന്നു. എല്ലാ വിധ ലോട്ടറികള്‍ക്കും നിരോധനമുള്ള സംസ്ഥാനമാണു തമിഴ്‌നാട്.
വ്യാഴാഴ്ച രാത്രിയാണ് അരുണ്‍ മരണമൊഴി വിഡിയോയില്‍ പകര്‍ത്തി സുഹൃത്തുക്കള്‍ക്കു അയച്ചുകൊടുത്തത്. മൂന്നു മക്കളും വിഷം കഴിച്ചു മയങ്ങിക്കിടക്കുന്നതു വിഡിയോയില്‍ കാണാം. കടക്കെണി കാരണം മക്കള്‍ക്കു വിഷം നല്‍കിയെന്നും താനും ഭാര്യയും മരിക്കാന്‍ പോകുകയാണെന്നും വിഡിയോയില്‍ പറയുന്നു.
മടിയില്‍ വീണു കിടക്കുന്ന മൂത്ത മകള്‍ പ്രിയദര്‍ശിനിയുടെ മുഖത്തേക്കു നോക്കി കരയുന്ന ഭാര്യ ശിവകാമിയേയും കാണാം. മൂന്നക്ക ലോട്ടറിയാണു തന്നെ നശിപ്പിച്ചതെന്നും ഇതിനെതിരെ കര്‍ശന നടപടിയെടുക്കണമെന്നും അരുണ്‍ പറയുന്നു. സുഹൃത്തുക്കള്‍ക്കും ഗോള്‍ഡ് സ്മിത്ത് അസോസിയേഷനുമാണ് അരുണ്‍ വീഡിയോ അയച്ചു നല്‍കിയത്.
വിഡിയോ ലഭിച്ചയുടന്‍ സുഹൃത്തുക്കള്‍ അരുണിന്റെ വീട്ടില്‍ കുതിച്ചെത്തി. എന്നാല്‍ വീട് അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി വാതില്‍ തകര്‍ത്തു അകത്തു കയറിയപ്പോള്‍ അഞ്ചു പേരും മയങ്ങിക്കിടക്കുന്നതാണു കണ്ടത്.
ഉടന്‍ മുണ്ടിയാപ്പക്കത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്നാല്‍ മൂന്നക്ക ലോട്ടറി ഭ്രമം കാരണം അരുണിനു എത്ര രൂപ നഷ്ടപ്പെട്ടുവെന്നു വ്യക്തമല്ല. വര്‍ഷങ്ങളായി ജോലിയില്‍ നിന്നു ലഭിക്കുന്ന കൂലിയുടെ നല്ലൊരു ഭാഗവും അരുണ്‍ ലോട്ടറിക്കായി നീക്കിവച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
മൂന്നക്ക ലോട്ടറിയെന്ന സ്വപ്ന വ്യാപാരം വെല്ലൂര്‍, വില്ലുപുരം ജില്ലകളിലെ പാവപ്പെട്ട ഒട്ടേറെ കുടുംബങ്ങളെ തകര്‍ക്കുന്നതായി നേരത്തെ പരാതിയുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം റാണിപ്പേട്ടില്‍ ലോട്ടറി കടയ്ക്കു മുന്നില്‍ ഗ്രാമത്തിലെ സ്ത്രീകള്‍ ഒന്നടങ്കം പ്രതിഷേധിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Tamil Nadu couple kills three daughters, ends life over lottery addiction,chennai, News, Local-News, Murder, Suicide, Family, National, Lottery.

Powered by Info News For You

Comments
Post a Comment