ഇന്ത്യയെ രക്ഷിക്കാന്‍ ഒന്നിച്ചുനില്‍ക്കണം; രാജ്യത്തെ ബിജെപിക്കാരല്ലാത്ത മുഖ്യമന്ത്രിമാര്‍ക്കും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ക്കും കത്തെഴുതി മമതാ ബാനര്‍ജി

കൊല്‍ക്കത്ത: (www.kvartha.com 24.12.2019) ബിജെപിക്കെതിരെ ഒന്നിച്ച് പോരാടണമെന്നാവശ്യപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രാജ്യത്തെ ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്കും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ക്കും കത്തെഴുതി. രാജ്യത്തെ രക്ഷിക്കാന്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്ന് മമത ആവശ്യപ്പെട്ടു.

പൗരത്വ നിയമ ഭേദഗതിക്കും എന്‍ആര്‍സിക്കും എതിരേ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭത്തില്‍ എല്ലാവരും അണിചേരണമെന്നും നേതൃനിരയില്‍ തന്നെ എല്ലാവരും നില്‍ക്കണമെന്നും മമത പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി തുടങ്ങിയ നേതാക്കള്‍ക്കാണ് മമത കത്ത് അയച്ചിരിക്കുന്നത്.

ഇന്ന്, മനസില്‍ വല്ലാത്ത ആശങ്കകളോടെയാണ് ഞാന്‍ ഈ കത്ത് നിങ്ങള്‍ക്ക് എഴുതുന്നത്. പൗരത്വനിയമഭേദഗതിയും ദേശീയ പൗരത്വ പട്ടികയും നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ സ്ത്രീകളും കുട്ടികളും കര്‍ഷകരും തൊഴിലാളികളും പട്ടികവര്‍ഗ വിഭാഗക്കാരും മറ്റ് ന്യൂനപക്ഷങ്ങളില്‍പ്പെട്ടവരും ഭയത്തിന്റെയും പരിഭ്രാന്തിയുടേയും പിടിയിലാണ്. രാജ്യത്തെ നിലവിലെ സ്ഥിതി ഗൗരവതരമാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആത്മാവിനെ കാത്തുസൂക്ഷിക്കുന്നതിനായി യോജിച്ച് പോരാടണം. മമത കത്തില്‍ ആഹ്വാനം ചെയ്തു.


Keywords: India, National, News, Kolkata, Mamata Banerjee, Pinarayi vijayan, Sonia Gandhi, BJP, Trending, Narendra Modi, Mamata Banerjee writes to CMs for concerted fight against NRC, CAA



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?