കാലില്‍ പിടിച്ച് ഭിക്ഷ യാചിച്ച ബാലികയെ ഗൗനിക്കാതെ സ്വന്തം കുഞ്ഞുമായി നടന്നുനീങ്ങിയ കരീന കപൂര്‍; താരത്തിനെ വിമര്‍ശിച്ച് ആരാധകര്‍, വീഡിയോ വൈറല്‍
മുംബൈ: (https://ift.tt/367yuHC) ബോളിവുഡ് താരം കരീന കപൂറിന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. താരം ബാന്ദ്രയിലെ മൗണ്ട് മേരി ദേവാലയത്തില്‍ നിന്ന് മകന്‍ തൈമൂര്‍ അലി ഖാനുമായി മടങ്ങുമ്പോഴാണ് അവിചാരിത സംഭവങ്ങളുണ്ടായത്. കരീനയുടെ കാലില്‍ പിടിച്ച് ഒരു പെണ്‍കുട്ടി യാചിക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ ഈ പെണ്‍കുട്ടിയെ ശ്രദ്ധിക്കാതെ കടന്നുപോകുകയാണ് താരം.
പള്ളിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ തന്നെ നിറയെ ആള്‍ക്കൂട്ടമുണ്ടായതിനാല്‍ കരീന കാറിനടുത്തേക്ക് തിടുക്കത്തില്‍ നടക്കുകയായിരുന്നു. ഇതിനിടയിലാണ് ഒരു ബാലിക താരത്തിന്റെ കലില്‍ പിടിച്ച് ഭിക്ഷ യാചിച്ചത്. എന്നാല്‍ ഇത് ശ്രദ്ധിക്കാതെ മുന്നോട്ട് നടന്ന് കാറില്‍ കയറുകയായിരുന്നു താരം. അവിടെയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ പിടിച്ച് മാറ്റുന്നതും വീഡിയോയില്‍ കാണാം.
ഈ വീഡിയോ വൈറലായതോട് കൂടി രൂക്ഷ വിമര്‍ശനങ്ങളാണ് കരീനയ്‌ക്കെതിരെ ഉയര്‍ന്നു വന്നത്. ഭിക്ഷ യാചിച്ച് എത്തിയ ആ പാവം ബാലികയെ കരീന അവഗണിച്ചെന്നും തൈമൂറിനെപ്പോലെ ഒരു കുട്ടിയല്ലേ അതെന്നും, മകന് ഇങ്ങനെയാണോ മാതൃകകാണിക്കുന്നത് എന്നുമെല്ലാമാണ് ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. കരീന മനുഷ്യന്‍ തന്നെയാണോയെന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. എന്നാല്‍ താരം കുട്ടിയെ കണ്ടില്ലെന്നാണ് മറുപക്ഷം പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, National, Bollywood, Kareena Kapoor, Actress, Film, Video, Church, Viral Video of Bollywood Actress Kareena Kapoor
Powered by Info News For You

Comments
Post a Comment