താനൊരു വെജിറ്റേറിയനാണ്, ഉള്ളി വിലയെ കുറിച്ച് അറിയില്ലെന്ന് കേന്ദ്ര മന്ത്രി


കേരളം (www.evisionnews.co): സാമ്പത്തിക മാന്ദ്യത്തെ കുറിച്ചും ഉള്ളി വിലയെ കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് മണ്ടന്‍ ഉത്തരങ്ങള്‍ നല്‍കുമെന്ന ബി.ജെ.പി തന്ത്രം തുടരുന്നു. ഉള്ളിവിലയെ കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നും താനൊരു വെജിറ്റേറിയനാണെന്നും കേന്ദ്ര മന്ത്രി അശ്വിനി ചൗബേ പ്രതികരിച്ചു.

ഉള്ളിവിലയെ കുറിച്ച് ചോദിച്ചപ്പോള്‍ എന്റെ ജീവിതത്തില്‍ ഒരിക്കലും ഞാന്‍ ഉള്ളി ടേസ്റ്റ് ചെയ്തിട്ടില്ല. പിന്നെ എന്നെപ്പോലൊരാള്‍ക്കെങ്ങനെ ഉള്ളിവിലയെ കുറിച്ച് അറിയാനാകും എന്നായിരുന്നു മന്ത്രിയുടെ മറുപടി. നേരത്തെ ധനമന്ത്രി നിര്‍മ്മലാ സീതാരാമനും ഇതേ രീതിയില്‍ പ്രതികരിച്ചിരുന്നു. ഞാന്‍ അധികം ഉള്ളിയോ വെളുത്തുള്ളിയെ കഴിക്കാറില്ല. ഉള്ളിക്ക് ഭക്ഷണത്തില്‍ അധികം പ്രാധാന്യം കൊടുക്കാത്ത ഒരു കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത് എന്നായിരുന്നു ഈ മറുപടിയാണ് വിവാദത്തിലായത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?