സഹായത്തിനെന്ന പേരില്‍ ഒപ്പം കൂടിയശേഷം മൃതദേഹത്തില്‍ നിന്ന് സ്വര്‍ണ്ണാഭരണം കവര്‍ന്ന കേസില്‍ മോഷ്ടാക്കളായ ദമ്പതികള്‍ അറസ്റ്റില്‍
മലപ്പുറം: (https://ift.tt/2rg4has) ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ട മൃതദേഹത്തില്‍ നിന്ന് സ്വര്‍ണ്ണാഭരണം മോഷ്ടിച്ച സംഭവത്തില്‍ ദമ്പതികള്‍ അറസ്റ്റില്‍. മലപ്പുറം എടപ്പാള്‍ വട്ടംകുളം സ്വദേശികളായ നെട്ടത്ത് വളപ്പില്‍ ലിയാക്കത്ത്(47)ഭാര്യ സുഹറ(39)എന്നിവരെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ മൂന്നിന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം അരങ്ങേറിയത്.
മാറഞ്ചേരി വടമുക്ക് സ്വദേശിയായ 35 വയസ്സുള്ള യുവതിയാണ് ആശുപത്രിയില്‍വെച്ച് മരിച്ചത്. സഹായിക്കാനെന്ന പേരിയല്‍ മരണസമയത്ത് ബന്ധുക്കളുടെകൂടെ കൂടിയ സുഹറ ഒന്നര പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണാഭരണം മൃതദേഹത്തില്‍ നിന്ന് കവരുകയായിരുന്നു.
പിന്നീട് മരണാനന്തര ചടങ്ങുകള്‍ക്കിടെയാണ് യുവതിയുടെ ആഭരണം നഷ്ടപ്പെട്ട വിവരം വീട്ടുകാര്‍ അറിയുന്നത്. ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് ആശുപത്രിയിലെ സിസിടിവി ക്യാമറ പരിശോധിച്ചതോടെയാണ് മോഷ്ടാക്കള്‍ കുടുങ്ങിയത്. മൃതദേഹത്തില്‍ നിന്ന് അപരിചിതയായ സ്ത്രീ ആഭരണം ഊരി മാറ്റുന്നത് ശ്രദ്ധയില്‍ പെടുകയും പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയുമായിരുന്നു.
ഒന്നരമാസത്തെ അന്വേഷണങ്ങള്‍ക്കൊടുവില്‍ മരിച്ച യുവതിയുടെ ബന്ധുക്കളുടെ സഹായത്തോടെയാണ് കഴിഞ്ഞ ദിവസം പോലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. ഭര്‍ത്താവിന്റെ സഹായത്തോടെയാണ് മോഷണം നടത്തിയതെന്ന് ചോദ്യം ചെയ്യലില്‍ യുവതി സമ്മതിച്ചു. തുടര്‍ന്ന് ഇയാളെയും പോലീസ് കസ്റ്റടിയില്‍ എടുക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )മാറഞ്ചേരി വടമുക്ക് സ്വദേശിയായ 35 വയസ്സുള്ള യുവതിയാണ് ആശുപത്രിയില്‍വെച്ച് മരിച്ചത്. സഹായിക്കാനെന്ന പേരിയല്‍ മരണസമയത്ത് ബന്ധുക്കളുടെകൂടെ കൂടിയ സുഹറ ഒന്നര പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണാഭരണം മൃതദേഹത്തില്‍ നിന്ന് കവരുകയായിരുന്നു.
പിന്നീട് മരണാനന്തര ചടങ്ങുകള്‍ക്കിടെയാണ് യുവതിയുടെ ആഭരണം നഷ്ടപ്പെട്ട വിവരം വീട്ടുകാര്‍ അറിയുന്നത്. ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് ആശുപത്രിയിലെ സിസിടിവി ക്യാമറ പരിശോധിച്ചതോടെയാണ് മോഷ്ടാക്കള്‍ കുടുങ്ങിയത്. മൃതദേഹത്തില്‍ നിന്ന് അപരിചിതയായ സ്ത്രീ ആഭരണം ഊരി മാറ്റുന്നത് ശ്രദ്ധയില്‍ പെടുകയും പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയുമായിരുന്നു.
ഒന്നരമാസത്തെ അന്വേഷണങ്ങള്‍ക്കൊടുവില്‍ മരിച്ച യുവതിയുടെ ബന്ധുക്കളുടെ സഹായത്തോടെയാണ് കഴിഞ്ഞ ദിവസം പോലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. ഭര്‍ത്താവിന്റെ സഹായത്തോടെയാണ് മോഷണം നടത്തിയതെന്ന് ചോദ്യം ചെയ്യലില്‍ യുവതി സമ്മതിച്ചു. തുടര്‍ന്ന് ഇയാളെയും പോലീസ് കസ്റ്റടിയില്‍ എടുക്കുകയായിരുന്നു.
Keywords: News, Kerala, Malappuram, theft, Couples, Death, hospital, Police, Arrested, Family, Heart Attack, Mortuary, CCTV, Couple Arrested for Stealing Gold Jewelery
Powered by Info News For You

Comments
Post a Comment