സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഓച്ചിറ ശാഖയില്‍ കവര്‍ച്ചാശ്രമം; മോഷ്ടാവ് അകത്തു കടന്നത് ജനല്‍പ്പാളി ഇളക്കിയ ശേഷം, സിസിടിവി തകര്‍ക്കാന്‍ ശ്രമം, സംഭവസ്ഥലത്തു നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു, പോലീസ് അന്വേഷണം ആരംഭിച്ചു
കൊല്ലം: (www.kvartha.com 09.12.2019) സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഓച്ചിറ ശാഖയില്‍ കവര്‍ച്ചാശ്രമം. തിങ്കളാഴ്ച പുലര്‍ച്ചെ 2.55 ഓടെ കവര്‍ച്ചാശ്രമമുണ്ടായത്. ബാങ്ക് കെട്ടിടത്തിന്റെ ജനല്‍പ്പാളിയുടെ കമ്പി ബ്ലേഡ് ഉപയോഗിച്ച് മുറിച്ചായിരുന്നു മോഷ്ടാവ് അകത്തു കടന്നത്. ക്യാഷ് കൗണ്ടറിലെ മേശ തുറന്നെങ്കിലും പണമൊന്നും ലഭിച്ചിട്ടില്ല. സിസിടിവി തകര്‍ക്കാനും മോഷ്ടാവ് ശ്രമം നടത്തിയിരുന്നു.
തുടര്‍ന്ന് ബാങ്കിന്റെ എറണാകുളത്തെ പ്രധാന സെര്‍വറിലേക്ക് അപായ സൂചന ലഭിക്കുകയും ബാങ്ക് അധികൃതര്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയി്കകുകയുമായിരുന്നു. സെക്യൂരിറ്റി ജീവനക്കാര്‍ വന്നതോടെ മുഖം മൂടി ധരിച്ച മോഷ്ടാവ് ജനല്‍വഴി തന്നെ കടന്നുകളയുകയായിരുന്നു. എന്നാല്‍ പണമൊന്നും നഷ്ടമായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. ബാങ്കില്‍ നിന്നും മോഷ്ടാവിന്റേതെന്ന് കരുതുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kollam, News, Kerala, Robbery, Bank, Police, Mobile Phone, CCTV, Enquiry, Robbery attempt in Oachira branch of South Indian bank

Powered by Info News For You

Comments
Post a Comment