കെഎസ്ആര്‍ടിസി ബസ് പിന്നില്‍ നിന്ന് ഇടിച്ചു; സ്‌കൂട്ടര്‍ യാത്രക്കാരന് സംഭവസ്ഥലത്ത് ദാരുണാന്ത്യം

മംഗളൂരു:(www.kasargodvartha.com 09.12.2019) കെഎസ്ആര്‍ടിസി ബസ് പിന്നില്‍ നിന്ന് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. ഞായറാഴ്ച മംഗളൂരുവിനടുത്ത് അഡ്യാറിലാണ് അപകടം. മംഗളൂരു അഡ്ഡൂരിലെ ഹമീദ് (50) ആണ് മരിച്ചത്. ബിസി റോഡില്‍ നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ഹമീദ് ഓടിക്കുകയായിരുന്ന സ്‌കൂട്ടറില്‍ പിന്നില്‍ നിന്ന് ഇടിക്കുകയായിരുന്നു.

ബസിനടിയിലേക്ക് തെറിച്ചുവീണ ഹമീദ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. അര്‍ക്കുലയില്‍ നടന്ന ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഹമീദ്. സംഭവത്തില്‍ മംഗളൂരു സൗത്ത് ട്രാഫിക് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

 Kerala, Mangalore, news, KSRTC-bus, Bike-Accident, Death, Man, Police, case, Mangaluru: Bus-scooter accident at Adyar – Rider dies on spot

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Mangalore, news, KSRTC-bus, Bike-Accident, Death, Man, Police, case, Mangaluru: Bus-scooter accident at Adyar – Rider dies on spot


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?