കാറിടിച്ച് പരിക്കേറ്റ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ വണ്ടിയില്‍ നിന്ന് ഇറക്കിവിട്ടു; തക്കസമയത്ത് ചികിത്സ കിട്ടാതെ ഏഴാംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു; കാര്‍ ഡ്രൈവറെ തെരയുന്നു
പാലക്കാട്: (www.kvartha.com 13.12.2019) കാറിടിച്ച് പരിക്കേറ്റ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ വണ്ടിയില്‍ നിന്ന് ഇറക്കിവിട്ടു. തക്കസമയത്ത് ചികിത്സ കിട്ടാതെ ഏഴാംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. ഇടിച്ച വണ്ടിയുടെ ഡ്രൈവര്‍ തന്നെയാണ് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാമെന്നു പറഞ്ഞ ശേഷം പകുതി വഴിക്ക് ഇറക്കിവിട്ടതെന്നാണ് സൂചന.
തുടര്‍ന്ന് മറ്റൊരു വാഹനത്തില്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തക്കസമയത്ത് ചികിത്സ നല്‍കാത്തതിനാല്‍ കുട്ടിക്ക് മരണം സംഭവിച്ചു. പാലക്കാട് ചിറ്റൂരില്‍ നല്ലേപ്പിള്ളി കുറുമന്ദാംപള്ളം സുദേവന്റെ മകന്‍ സുജിത് (12) ആണു മരിച്ചത്.
കുട്ടിയെ വഴിയില്‍ തള്ളിയ കാറുടമയെ തിരിച്ചറിഞ്ഞിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ടു നാലരമണിയോടെ കൈതക്കുഴിക്ക് സമീപം റോഡരികില്‍ നില്‍ക്കുകയായിരുന്ന സുജിത്തിനെ കാര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
അപകടം കണ്ട സമീപവാസി കുട്ടിയെ അതേ വാഹനത്തില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് ഡ്രൈവറോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കാര്‍ യാത്രക്കാര്‍ കുട്ടിയെ വാഹനത്തില്‍ കയറ്റി അഞ്ച് കിലോമീറ്ററോളം മുന്നോട്ട് പോയി. എന്നാല്‍, കുട്ടിയുടെ തലയില്‍ നിന്നും രക്തംവരാന്‍ തുടങ്ങിയതോടെ ടയര്‍ പഞ്ചറായെന്ന് പറഞ്ഞ് കാറിലുണ്ടായിരുന്നവര്‍ കുട്ടിയെ വഴിയില്‍ ഇറക്കിവിട്ടു.
തുടര്‍ന്ന് സമീപവാസി കുട്ടിയെ മറ്റൊരു വാഹനത്തില്‍ കയറ്റി ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍, അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അഞ്ചുമണിക്ക് അപകടം നടന്നെങ്കിലും ആറരയ്ക്കാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 12 year old boy dies in car accident, Palakkad, News, Local-News, Injured, Hospital, Treatment, Accidental Death, Obituary, Dead, Kerala.

Powered by Info News For You

Comments
Post a Comment