പശുക്കളെ മോഷ്ടിച്ചുവെന്ന് ആരോപണം; ആള്‍ക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു
ത്രിപുര: (www.kvartha.com 24.12.2019) പശുക്കളെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. മാതിന്‍ മിയ(29) ആണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ത്രിപുരയിലെ സിപാഹിജല ജില്ലയില്‍ ഞായറാഴ്ച രാവിലെയായിരുന്നു ദാരുണ സംഭവം. രണ്ടു പശുക്കളുമായി ഇന്ത്യ-ബംഗ്ലദേശ് അതിര്‍ത്തിയോടു ചേര്‍ന്നുള്ള ഗോരുര്‍ബന്ദിലൂടെ പോവുകയായിരുന്നു യുവാവ്.
തുടര്‍ന്ന് ഏതാനും പ്രവാസികള്‍ സമീപിക്കുകയും യുവാവിനെ പിടികൂടി നാട്ടുകാരെ വിളിച്ചു കൂട്ടുകയും ചെയ്തു. പിന്നീട് പശുവിനെ മാഷ്ടിച്ചു കൊണ്ടുപോകുകയാണെന്ന് ആരോപിച്ച് യുവാവിനെ അതിക്രൂരമായി മര്‍ദിക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ പോലീസാണ് യുവാവിനെ മെലഘര്‍ ആശുപത്രിയിലേക്ക് എത്തിച്ചത്. എന്നാല്‍ യുവാവ് ചികിത്സയിലായിരിക്കെ മരിച്ചു. സംഭവത്തില്‍ കേസെടുത്തതായി പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Tripura, News, National, Crime, attack, Police, Case, Arrest, Youth, hospital, Treatment, Man Allegedly Beaten To Death On Suspicion Of Cattle Theft

Powered by Info News For You

Comments
Post a Comment