സാമൂഹിക പ്രതിബദ്ധത വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷണം: മിസ്ഹബ് കീഴരിയൂര്‍

ദുബൈ (www.evisionnews.co): സാമൂഹിക പ്രതിബദ്ധത വിദ്യാഭ്യാസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണമാണെന്നും ഏതു പ്രതിസന്ധിയും നേരിടാനായുള്ള മാനസിക ദൃഢത നേടാന്‍ കൂടി വിദ്യാര്‍ത്ഥികള്‍ എന്ന നിലയില്‍ കാലഘട്ടം നമ്മോട് ആവിശ്യപ്പെടുന്നുണ്ടെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ അഭിപ്രായപ്പെട്ടു. 

ദുബൈ കെഎംസിസി കാമ്പസ് വിങ് സംഘടിപ്പിച്ച ഇന്‍സ്‌പെരിയ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക ബോധവും രാഷ്ട്രചിന്തയും സേവന തല്‍പരതയുമുള്ള ഒരു പുതിയ തലമുറ വാര്‍ത്തെടുക്കപ്പെടാന്‍ സംഘടിതമായ കൂട്ടായ്മക്കെ സാധിക്കൂ. അത് കൊണ്ട് കെഎംസിസി പോലുള്ള സംഘടനകളെ പഠിക്കാനും പ്രവര്‍ത്തനങ്ങള്‍ അനുകരിക്കാനും പുതിയ തലമുറക്ക് നേതൃത്വം നല്‍കുന്ന വിദ്യാര്‍ത്ഥികള്‍ സജ്ജരാകണം. വിദ്യാഭ്യാസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മാര്‍ക്കുല്‍പാദന യന്ത്രങ്ങള്‍ ആകുന്നതിന് പകരം മികച്ച വിദ്യാഭ്യാസം നേടുന്നതിനൊപ്പം സാമൂഹിക പരിസരങ്ങളെ നീരിക്ഷിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയാറാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?