അതികഠിനമായ ശൈത്യത്തില്‍ ഉത്തരേന്ത്യ; ആറ് സംസ്ഥാനങ്ങളില്‍ റെഡ് അലേര്‍ട്ട്; കനത്ത മൂടല്‍ മഞ്ഞ് കാരണം വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു; പലയിടങ്ങളിലും താപനില മൈനസ് ഡിഗ്രിയിലേക്ക് താഴ്ന്നു

ന്യൂഡല്‍ഹി: (www.kvartha.com 29.12.2019) അതികഠിനമായ ശൈത്യത്തെ തുടര്‍ന്ന് ഉത്തരേന്ത്യ തണുത്തു വിറയ്ക്കുന്നു. ഡല്‍ഹിയടക്കം ആറ് സംസ്ഥാനങ്ങളില്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മൂടല്‍ മഞ്ഞ് കാരണം ഡല്‍ഹിയില്‍ നിന്നുമുള്ള വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. പലയിടങ്ങളിലും താപനില പൂജ്യം ഡിഗ്രിയിലേക്കും മൈനസ് ഡിഗ്രിയിലേക്കും താഴ്ന്നതോടെ ജന ജീവിതം ദുസ്സഹമായി.

പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ബീഹാര്‍, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ താപനില 2.4 ഡിഗ്രി ആയിരുന്നു. അതേ സമയം കനത്ത മൂടല്‍ മഞ്ഞും ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചു. വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ കഴിയാത്ത വിധം കാഴ്ച തടസപ്പെട്ടിരിക്കുന്നു.


ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട നാല് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. മൂടല്‍മഞ്ഞ് കാരണം 24 ട്രെയിനുകള്‍ വൈകി. ഹരിയാനയിലെ റെവാരി ജില്ലയില്‍ മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു അപകടത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹിസാറില്‍ 0.2 ഡിഗ്രിയാണ് താപനില. താപനില മൈനസിലേക്ക് കടന്നതോടെ കനത്ത ജാഗ്രതാ നിര്‍ദേശമാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്.

ഇതിന് മുമ്പ് 1996-ലാണ് ഡല്‍ഹിയില്‍ ഇത്രയും താഴ്ന്ന താപനില റിപ്പോര്‍ട്ട് ചെയ്തത്. ഹിമാചല്‍ പ്രദേശ്, കുര്‍ഫി, മണാലി, സോലന്‍, ഭുന്‍ഡര്‍, സുന്ദര്‍നഗര്‍, സിയോബാഗ്, കല്‍പ എന്നിവിടങ്ങളില്‍ താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴ്ന്നു. അടുത്ത രണ്ട് ദിവസം വരെ അതിശൈത്യം തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, New Delhi, National, Cold, States, UP, Punjab, Bihar, Rajasthan, Train, Air Plane, Delhi shivers at 2.4 degrees; 4 flights diverted, over 20 trains late



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?