ദുരഭിമാനക്കൊല: മകളെ കൊന്ന് കഷണങ്ങളാക്കി പെട്ടിയില്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ച പിതാവ് പിടിയില്‍
മുംബൈ: (https://ift.tt/38tHCYU) 22കാരിയായ മകളെ കൊലപ്പെടുത്തി ശരീരം കഷണങ്ങളാക്കി പെട്ടിയില്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ച പിതാവ് പൊലീസ് പിടിയില്‍. മകള്‍ ഇതരസമുദായാംഗമായ സഹപ്രവര്‍ത്തകനെ വിവാഹം ചെയ്യാനാഗ്രഹിച്ചതിന്റെ പേരിലാണ് കൊലപാതകം നടന്നത്. തിത്വാല സ്വദേശിയായ അരവിന്ദ് തിവാരിയാണ് (47) മകള്‍ പ്രിന്‍സിയെ (22) കൊലപ്പെടുത്തിയത്.
കൊലയ്ക്ക് ശേഷം പ്രതി ശരീരഭാഗങ്ങള്‍ സ്യൂട്ട്കേസിലാക്കി ആട്ടോറിക്ഷയില്‍ കൊണ്ടുപോകുന്നതിനിടെ ഡ്രൈവര്‍ക്ക് സംശയം പ്രകടിപ്പിക്കുകയായിരുന്നു. ഇതിനിടെ പ്രതി സ്യൂട്ട്കേസ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.
തുടര്‍ന്ന്, പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ബാഗില്‍ മൃതദേഹാവശിഷ്ടങ്ങളാണെന്ന് കണ്ടെത്തിയത്. ശരീരത്തിന്റെ കീഴ്പോട്ടുള്ള ഭാഗമാണ് പെട്ടിയിലുണ്ടായിരുന്നതെന്നും ബാക്കി ഭാഗത്തിനായി അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.
ബിരുദധാരിയായ പ്രിന്‍സി ഒന്നിച്ച് ജോലി ചെയ്യുന്ന മുസ്ലിം യുവാവുമായി പ്രണയത്തിലായതറിഞ്ഞ പിതാവ് നിരന്തരമായി കലഹിച്ചിരുന്നു. തീരുമാനത്തില്‍ നിന്ന് പിന്‍മാറില്ലെന്ന പ്രിന്‍സിയുടെ നിലപാടാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
പൊലീസ് വീട്ടിലെത്തി മകളെ കുറിച്ചന്വേഷിച്ചപ്പോള്‍ ആദ്യം അറിയാത്ത ഭാവം നടിച്ചെങ്കിലും തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ഇയാള്‍ കൊലപാതകക്കുറ്റം സമ്മതിക്കുകയായിരുന്നു. താനെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ അന്വേഷണം ആരംഭിച്ചു. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, National, India, Mumbai, Father, Daughter, Killed, Arrested, Police, Accused, Crime, CCTV, Inter Caste, Father is Arrested for Killing her Daughter
Powered by Info News For You

Comments
Post a Comment