കങ്കാണിയറയില്‍ വിളക്ക് തെളിയിച്ചു: കുന്നത്തൂര്‍പാടിയില്‍ മഹോത്സവത്തിന് തുടക്കമായി; ഇനി തിരുവപ്പന ഉത്സവനാളുകള്‍

കണ്ണൂര്‍: (www.kvartha.com 19.12.2019) പാടിയില്‍ പ്രവേശിക്കല്‍ ചടങ്ങിനു ശേഷം കങ്കാണിയറയില്‍ വിളക്ക് തെളിയിച്ചതോടെ കുന്നത്തൂര്‍പാടി തിരുവപ്പന മഹോത്സവത്തിന് തുടക്കമായി. താഴെ പൊടിക്കളത്ത് ബുധനാഴ്ച വൈകിട്ട് കോമരം പൈങ്കുറ്റി വച്ചശേഷം പാടിയില്‍ പ്രവേശിക്കല്‍ ചടങ്ങ് നടന്നു. അഞ്ചില്ലം അടിയാന്മാര്‍ കളിക്കപ്പാട്ടോടുകൂടി ഇരുവശത്തും ഓടചൂട്ടുപിടിച്ച് തിരുവാഭരണപ്പെട്ടിയും ഭണ്ഡാരങ്ങളും പാടിയിലേക്ക് എഴുന്നളളിച്ചു. കരക്കാട്ടിടം വാണവര്‍ എസ് കെ കുഞ്ഞിരാമന്‍ നായനാര്‍, തന്ത്രി പോര്‍ക്കിളില്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരി എന്നിവരെ പാടിയിലേക്ക് ആനയിച്ചു.

കോമരവും ചന്തനും മടപ്പുരയ്ക്കുള്ളില്‍ പൈങ്കുറ്റി വെച്ചശേഷം കൊല്ലന്‍ കങ്കാണിയറയുടെ തൂണില്‍ ഇരുമ്പ് കുത്തുവിളക്ക് തറച്ചു. കങ്കാണിയറയിലെ വിളക്ക് തെളിയിച്ചതോടെയാണ് ഉത്സവത്തിന് തുടക്കമായത്. ആദ്യദിനം മുത്തപ്പന്റെ നാലുജീവിത ഘട്ടങ്ങളെ പ്രതിനിധീകരിച്ച് പുതിയ മുത്തപ്പന്‍, പുറംകാല മുത്തപ്പന്‍, നാടുവാഴീശ്ശന്‍ ദൈവം, തിരുവപ്പന എന്നിവയാണ് കെട്ടിയാടിയത്. മറ്റ് ദിനങ്ങളില്‍ വൈകീട്ട് ആറിന് ഊട്ടും വെള്ളാട്ടവും രാത്രി പത്തിന് തിരുവപ്പനയുമാണ് കെട്ടിയാടുക.

ചില ദിവസങ്ങളില്‍ മൂലംപെറ്റ ഭഗവതിയും. ജനുവരി 16-ന് ഉത്സവം സമാപിക്കും. പ്ലാസ്റ്റിക് സാധനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ നിരവധി നിരീക്ഷണ ക്യാമറകളും ഉത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്. എല്ലാ ദിവസവും താഴെ പൊടിക്കളത്ത് അന്നദാനമുണ്ടായിരിക്കും.


Keywords: News, Kerala, Kannur, Religion, Theyyam, Maholsavaam, Kunnathoor padi, Kunnatthoor padi mahotsavam started


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?