ശബരിമലയില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിനെ പോലീസ് തടഞ്ഞെന്ന് പരാതി


കേരളം (www.evisionnews.co): ശബരിമലയിലെത്തിയ ട്രാന്‍സ്ജെന്‍ഡേഴ്സിനെ പോലീസ് തടഞ്ഞെന്ന് പരാതി. തൃപ്തി, അവന്തിക, രഞ്ജു എന്നിവരെയാണ് പോലീസ് തടഞ്ഞുവെന്നാണ് ആരോപണം. പോലീസ് കാരണമില്ലാതെ തങ്ങളെ തടയുകയായിരുന്നുവെന്ന് സംഘത്തിലുണ്ടായ രഞ്ജു പറഞ്ഞു. അതേസമയം, തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കുന്നതിനായാണ് മൂവരെയും തടഞ്ഞതെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. രേഖകള്‍ പരിശോധിച്ച് മൂവരെയും ദര്‍ശനത്തിനായി പോകാന്‍ അനുവദിച്ചുവെന്നും പോലീസ് അറിയിച്ചു.

അതേസമയം നാല്‍പത്തിയൊന്നു ദിവസത്തെ മണ്ഡലകാലത്തിനു സമാപനം കുറിച്ച് ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ നടക്കും. രാവിലെ 10 മുതല്‍ 11.45 വരെയാണ് തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ ചടങ്ങുകള്‍. രാത്രി 10ന് ഹരിവരാസനം ചൊല്ലി നടയടക്കും. 30ന് വൈകിട്ട് മകരവിളക്ക് മഹോത്സവത്തിനായാണ് നട തുറക്കുക. മണ്ഡലപൂജയോട് അനുബന്ധിച്ചു കനത്ത സുരക്ഷ വലയത്തിലാണ് ശബരിമല.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?