കണ്ണൂര്‍ വിമാനത്താവള വികസനം: കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കേരളാ എംപിമാര്‍ ഒറ്റക്കെട്ടായി രംഗത്ത്; കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വലിയ വിമാനത്തിന്റെ സര്‍വ്വീസ് ആരംഭിക്കണമെന്നും ആവശ്യം
കണ്ണൂര്‍: (www.kvartha.com 14.12.2019) കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കേരളാ എം പിമാര്‍ ഒറ്റക്കെട്ടായി രംഗത്ത്. കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും ജിദ്ദയിലേക്കും ദമാമിലേക്കും എയര്‍ ഇന്ത്യയുടെ വൈഡ് ബോഡി എയര്‍ക്രാഫ്റ്റിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറിയെ കണ്ട് എം.പിമാരായ കെ സുധാകരന്‍, കെ മുരളീധരന്‍, കെകെ രാഗേഷ്, രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ നല്‍കിയ സംയുക്ത നിവേദനത്തില്‍ ആവശ്യപ്പെട്ടു.
വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ സമീപ പ്രദേശത്തുകാരുടെ എണ്ണവും സൗദിയില്‍ താമസിക്കുന്നവരുടെയും ഉംറക്കും ഹജ്ജിനും പോകുന്നതിനുള്ള സൗകര്യവും പരിഗണിച്ച് വലിയ വിമാനങ്ങളുടെ സേവനം ആവശ്യമായതിനാല്‍ എയര്‍ ഇന്ത്യ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലും കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വലിയ വിമാനത്തിന്റെ സര്‍വ്വീസ് ആരംഭിക്കണമെന്ന് എം.പിമാര്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ഹര്‍ദീപ് സിംഗ് ഖറൊലയുമായി ചര്‍ച്ച നടത്തിയപ്പോഴും നല്കിയ നിവേദനത്തിലും ആവശ്യപ്പെട്ടു.
കണ്ണൂര്‍ എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട സമഗ്ര വികസനം ലക്ഷ്യമാക്കി എയര്‍ ഇന്ത്യയുടെ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍, അശ്വനി ലൊഹാനിയുമായി കെ. സുധാകരന്‍ എം.പിയും രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പിയും ചര്‍ച്ച നടത്തിയിരുന്നു. എയര്‍ ഇന്ത്യയുടെ കൊമേഴ്സ്യല്‍ ഡയരക്ടര്‍ മീനാക്ഷി മാലിക്കുമായി കെ. സുധാകരന്‍ എം.പിയും കെ.കെ രാഗേഷ് എം.പിയും വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, MPs, Parliament, Kannur, Kannur Airport, Government, Air India, Kannur Inter National Airport; Several MP's Demand for More Facilities and gave memorandum
Powered by Info News For You

Comments
Post a Comment