സൗദിയില്‍ ഇന്ത്യന്‍ സ്‌കൂളിലെ രണ്ടു വിദ്യാര്‍ത്ഥികള്‍ വാഹനാപകടത്തില്‍ മരിച്ചു

ജുബൈല്‍: (www.kvartha.com 20.12.2019) സൗദിയില്‍ ഇന്ത്യന്‍ സ്‌കൂളിലെ രണ്ടു വിദ്യാര്‍ത്ഥികള്‍ വാഹനാപകടത്തില്‍ മരിച്ചു. മുംബൈ സ്വദേശി ശര്‍മയുടെ മകന്‍ ക്രിഷ് ശര്‍മ (15), ഡല്‍ഹി മുസാഫര്‍ നഗര്‍ സ്വദേശി അബ്ദുല്ലയുടെ മകന്‍ മോയിന്‍ അബ്ദുല്ല (15) മോയിന്‍ എന്നിവരാണ് മരിച്ചത്. ജുബൈല്‍ ഇന്ത്യന്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഇരുവരും.

വ്യാഴാഴ്ച ഉച്ചയ്ക്ക് ക്രിഷ് അടുത്ത വീട്ടിലെ കാര്‍ എടുത്ത് സുഹൃത്ത് മോയിനൊപ്പം പോയതായിരുന്നു. തുടര്‍ന്ന് നേവല്‍ ബേസിന് സമീപം ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

News, Gulf, World, Killed, Accident, Death, Students, Car accident, Two students killed in car accident in Saudi

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Gulf, World, Killed, Accident, Death, Students, Car accident, Two students killed in car accident in Saudi


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?