ട്രെയിന്‍ യാത്രക്കിടെ യുവതിക്ക് പ്രസവവേദന; മിലിട്ടറി ഡോക്ടര്‍മാരുടെ സഹായത്തോടെ സുഖപ്രസവം

ന്യൂഡെല്‍ഹി: (https://ift.tt/2tftwde) ട്രെയിന്‍ യാത്രക്കിടെ പ്രസവവേദന വന്ന യുവതിക്ക് മിലിട്ടറി ഡോക്ടര്‍മാരുടെ സഹായത്തോടെ സുഖപ്രസവം. ഹൗറ എക്സ്പ്രസില്‍ യാത്ര ചെയ്യുമ്പോഴാണ് വേദന അനുഭവപ്പെട്ടത്. യുവതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും ആര്‍മിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

News, National, India, New Delhi, Twitter, Army, Doctor, Pregnant Woman, Birth, Child, Hospital, The Help of Military Doctors, Woman Got Confortable Delivery

വേദനകൊണ്ട് പുളഞ്ഞതോടെ ഇതേ ട്രെയിനിലെ യാത്രാക്കാരികളും മിലിട്ടറി ഡോക്ടര്‍മാരുമായ ക്യാപ്റ്റന്‍ ലളിത, ക്യാപ്റ്റന്‍ അമാന്‍ദീപ് എന്നിവര്‍ സഹായവുമായെത്തി. 172 മിലിട്ടറി ഹോസ്പിറ്റലിലെ ഡോക്ടര്‍മാരാണ് ഇരുവരും.

ഇവരുടെ സഹായത്തോടെ പ്രസവം കഴിഞ്ഞ അമ്മയേയും കുട്ടിയേയും അടുത്തുളള ആശുപത്രിയിലേക്ക് മാറ്റി.

മാസം തികയാതെയുള്ള പ്രസവമായിരുന്നു യുവതിയുടേതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പ്രസവത്തിന് ശേഷം ഇരുവരും ചേര്‍ന്ന് പകര്‍ത്തിയ സെല്‍ഫി ചിത്രമാണ് ഇന്ത്യന്‍ ആര്‍മി ട്വീറ്റ് ചെയ്തത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നും ട്വീറ്റിലുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, National, India, New Delhi, Twitter, Army, Doctor, Pregnant Woman, Birth, Child, Hospital, The Help of Military Doctors, Woman Got Confortable Delivery


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?