കിയാലിന്റെ പത്താമത് വാര്‍ഷിക പൊതുയോഗം: സി.എ.ജി ഓഡിറ്റിങ് ചര്‍ച്ചയാകും; സ്വകാര്യ ഏജന്‍സി ഓഡിറ്റ് ചെയ്ത വാര്‍ഷിക വരവു ചെലവ് കണക്ക് അവതരിപ്പിക്കില്ല

കണ്ണൂര്‍: (www.kvartha.com 21.12.2019) കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പിനിയായ കിയാലിന്റെ പത്താമത് വാര്‍ഷിക പൊതുയോഗം ഇന്ന് നടക്കും. ഇന്ന് രാവിലെ പത്തുമുതല്‍ കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തിലാണ് ഓഹരി ഉടമകളുടെയും ഡയറക്ടര്‍മാരുടെയും യോഗം നടക്കുക. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുള്ള സി.എ.ജി ഓഡിറ്റിങിനെ കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കവെയാണ് വാര്‍ഷിക പൊതുയോഗം നടക്കുന്നത്. എന്നാല്‍ ഈ വിഷയം ഓഹരി ഉടമകള്‍ യോഗത്തില്‍ ഉന്നയിക്കാന്‍ സാധ്യതയുണ്ട്.

വിമാന താവളം പ്രവര്‍ത്തനമാരംഭിച്ചതിനു ശേഷമുള്ള ആദ്യ പൊതുയോഗമാണ് നടക്കുന്നത്. 2019 മാര്‍ച്ച് 31 വരെയുള്ള കണക്കുകളാണ് ഈ യോഗത്തില്‍ അവതരിപ്പിക്കേണ്ടിയിരുന്നത്. എന്നാല്‍ കമ്പിനിയുടെ സ്വകാര്യ ഏജന്‍സി ഓഡിറ്റ് ചെയ്ത വാര്‍ഷിക വരവുചെലവ് കണക്ക് പൊതുയോഗത്തില്‍ അവതരിപ്പിക്കുന്നില്ല. സ്റ്റാറ്റിയൂട്ടറി ഓഡിറ്റിങ് പൂര്‍ത്തീകരിക്കാത്തതിനാലാണ് ഈ കണക്കുകള്‍ അവതരിപ്പിക്കാത്തതെന്ന് ഓഹരി ഉടമകള്‍ക്ക് അയച്ച കത്തില്‍ കിയാല്‍ അറിയിച്ചിട്ടുണ്ട്.

വിമാനത്താവള പ്രവര്‍ത്തനം ആരംഭിച്ചതാ നാല്‍ കമ്പനിയുടെ മുഴുവന്‍ ആസ്തികളും മൂലധനമാക്കി മാറ്റേണ്ടതുണ്ട്.ഈ നടപടിക്ക് സമയം ആവശ്യമുണ്ടെന്നാണ് കിയാല്‍ അധികൃതരുടെ വാദം. ഇന്ത്യന്‍ അക്കൗണ്ടിങ്ങ് സ്റ്റാന്‍ഡേര്‍ഡ് പ്രകാരമാന് ആസ്തികള്‍ മൂലധനമാക്കുന്ന കണക്കുകള്‍ പൂര്‍ത്തികരിക്കേണ്ടത്.അതിനാല്‍ കണക്കുകള്‍ മറ്റൊരു യോഗത്തില്‍ അവതരിപ്പിക്കുമെന്നാണ്കിയാല്‍ അധികൃതരുടെ നിലപാട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Kannur, Kannur Airport, Airport, Central Government, KIAL, CAG, Audit Report, The 10th Annual General Meeting of KIAL starts


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?