ചൂട് കാരണം ഹെല്‍മെറ്റ് ഉപേക്ഷിക്കാന്‍ വരട്ടെ.. എസി ഹെല്‍മെറ്റുമായി യുവാവ്

ബെംഗളൂരു: (https://ift.tt/2DX1zJx) ഹെല്‍മെറ്റ് ഉപയാഗിക്കാന്‍ പറയുമ്പോള്‍ പലരും ചൂണ്ടിക്കാണിക്കുന്ന കാരണം ചൂട് ആണെന്നാണ്. എന്നാല്‍ ഇതിന് പരിഹാരവുമായി എ സി ഹെല്‍മെറ്റ് കണ്ടുപിടിച്ചിരിക്കുകയാണ് ബെംഗളൂരു സ്വദേശിയായ യുവാവ്. ഐഐടി മദ്രാസ് ഡിഗ്രി ഹോള്‍ഡര്‍ പി കെ സുന്ദര്‍ രാജന്‍ ആണ് എയര്‍ കണ്ടീഷന്‍ ചെയ്ത ഹെല്‍മെറ്റ് രൂപകല്‍പ്പന ചെയ്തത്.

സാംസ്‌കാരികവും കലാപരവുമായ വൈവിധ്യത്തിന് പേരുകേട്ട ഇന്ത്യ സാങ്കേതികവിദ്യയുടെയും പുതുമയുടെയും മേഖലയില്‍ മുന്നിലാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകളും ടെക്‌നോളജി കമ്പനികളുമുണ്ട്. ജീവിതത്തെ മാറ്റാന്‍ പ്രാപ്തിയുള്ള നിരവധി കണ്ടുപിടുത്തങ്ങള്‍ ഇത് ലോകത്തിന് സമ്മാനിക്കുകയാണ്. പി കെ സുന്ദര്‍ രാജന്റെ കണ്ടുപിടുത്തം എല്ലാവര്‍ക്കും പ്രചോദനകരമാണ്. ഹെല്‍മെറ്റ് ധരിക്കുന്നയാളെ റോഡില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ടെന്‍ഷനും കോപവും കുറയ്ക്കാനും സഹായിക്കുന്നതാണ് പുതിയ ഹെല്‍മെറ്റ്. എ സി ഹെല്‍മെറ്റിനെ കുറിച്ച് സോഷ്യല്‍ മീഡിയയുടെ പ്രതികരണം ഇങ്ങനെയാണ്.

ഹെല്‍മെറ്റ് ചെലവ് കുറഞ്ഞതും നിലവിലുള്ള ഹെല്‍മെറ്റുകളില്‍ പുതിയ സാങ്കേതികവിദ്യ പ്രയോഗിക്കാവുന്നതുമാണ്. ഏറെ കാലത്തെ പരിശ്രമത്തിനും പരീക്ഷണങ്ങള്‍ക്കും ഒടുവിലാണ് സുന്ദര്‍ രാജന്‍ പുതിയ ഹെല്‍മെറ്റ് രൂപകല്‍പ്പന ചെയ്തത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: news, Karnataka, Top-Headlines, Bengaluru man designs 'AC helmet' to increase comfort, reduce anger      < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?