അധികാര ദുര്‍വിനിയോഗം: ട്രംപിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം പാസാക്കി ജനപ്രതിനിധിസഭ

വാഷിങ്ടണ്‍: (https://ift.tt/2Ez1MD2) അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അമേരിക്കന്‍ ജനപ്രതിനിധിസഭ ഇംപീച്ച് ചെയ്തു. 197നെതിരെ 230 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. 2020-ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്റെ പ്രധാന എതിരാളിയാകുമെന്ന് കരുതുന്ന ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനും മകന്‍ ഹണ്ടര്‍ ബൈഡനുംനേരെ കേസുകള്‍ കുത്തിപ്പൊക്കാന്‍ യുക്രൈന്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്തിയെന്ന കുറ്റത്തിന്മേലാണ് ട്രംപിനെ ഇംപീച്ച് ചെയ്തത്.

News, America, Washington, Donald-Trump, President, Politics, Impeachment, An Impeachment Motion Against Trump has Passed

എന്നാല്‍ ഇംപീച്ച് ചെയ്യാനുള്ള നീക്കം അനീതിയാണെന്നും തനിക്കെതിരായ അട്ടിമറി ശ്രമമാണ് ഇതെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. തെളിവുകള്‍ സമര്‍പ്പിക്കാനുള്ള ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടിരിക്കയാണെന്നും ട്രംപ് സ്പീക്കര്‍ നാന്‍സി പെലോസിക്കെഴുതിയ കത്തില്‍ പറയുന്നു. ജനപ്രതിനിധിസഭ പ്രമേയം പാസാക്കിയതിനാല്‍ ഉപരിസഭയായ സെനറ്റില്‍ അടുത്തമാസം ട്രംപ് വിചാരണ നേരിടണം.

ഇംപീച്ച് ചെയ്യപ്പെട്ട മുന്നാമത്തെ അമേരിക്കന്‍ പ്രസിഡന്റാണ് ട്രംപ് 1868ല്‍ ആന്‍ഡ്രൂ ജോണ്‍സനും 1998ല്‍ ബില്‍ ക്ലിന്റനും ഇംപീച്ച്മെന്റ് നേരിട്ടിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, America, Washington, Donald-Trump, President, Politics, Impeachment,  An Impeachment Motion Against Trump has Passed


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?