ഉന്നാവോക്ക് പിന്നാലെ ത്രിപുരയും: കൂട്ടബലാത്സംഗത്തിനിരയാക്കി പതിനേഴുകാരിയെ തീകൊളുത്തി കൊന്നു;സംഭവത്തിനു പിന്നില്‍ കാമുകനും അമ്മയുമെന്ന് പോലീസ്
അഗര്‍ത്തല: (www.kvartha.com 08.12.2019) ഉന്നാവോക്ക് പിന്നാലെ ത്രിപുരയിലും പെണ്‍കുട്ടികള്‍ക്കു നേരെയുള്ള അതിക്രമം. കൂട്ടബലാത്സംഗത്തിനിരയാക്കി പതിനേഴുകാരിയെ തീകൊളുത്തി കൊന്നു. സംഭവത്തിനു പിന്നില്‍ കാമുകനും അമ്മയുമെന്ന് പോലീസ്. ത്രിപുരയിലെ ശാന്തിര്‍ ബസാറിലാണ് കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ മാസങ്ങളോളം ബലാത്സംഗത്തിന് ഇരയാക്കിയത്. ഇതിന് പിന്നാലെയാണ് കുട്ടിയെ കാമുകനും അമ്മയും ചേര്‍ന്നാണ് തീ കൊളുത്തി കൊലപ്പെടുത്തിയത്.
ഒരു മാസം മുമ്പ് പെണ്‍കുട്ടിയെ വിട്ടുനല്‍കണമെങ്കില്‍ 50,000 രൂപ നല്‍കണമെന്ന് കാമുകനും സംഘവും കുട്ടിയുടെ കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസില്‍ നിന്നും ഒരു നടപടിയും ഉണ്ടായില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
സംഭവത്തില്‍ കാമുകന്‍ അജയ് രുദ്രപാലിനെയും അമ്മയേയും പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി ആശുപത്രിയില്‍ വെച്ച് മരിച്ചതിനെ തുടര്‍ന്ന് അജയിയെയും അമ്മയെയും ആള്‍ക്കൂട്ടം മര്‍ദിക്കുകയും ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords:News, National, Molestation, Accused, Police, Case, Mother, Fire, Killed, Girl,17-year-old gang-molested, burned alive in Tripura
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment