ജാമിഅ മിലിയാ സംഘര്‍ഷം; പത്തോളം പേരെ അറസ്റ്റ് ചെയ്തതായി ദില്ലി പോലീസ്

ന്യൂഡല്‍ഹി:(www.kvartha.com 17/12/2019) പൗരത്വഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ഡൽഹിയിലെ ജാമിഅ മില്ലിയാ സര്‍വ്വകലാശാലയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമ പരമ്പരയില്‍ പത്ത് പേരെ അറസ്റ്റ് ചെയ്തതായി ദില്ലി പോലീസ്. സംഭവവത്തില്‍ പ്രദേശവാസികളായ പത്തോളം പേരെയാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ അറസ്റ്റ് ചെയ്തവര്‍ ക്രമിനല്‍ പശ്ചാതലമുള്ളവരാണെന്നും വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്.

News, New Delhi, National, University, Police, Students, Arrest, Supreme Court of India, Investigates,Police arrest 10 people in jamia millia violence

പൗരത്വഭേതഗതിക്കെതിരെ രാജ്യമെമ്പാടും വലിയ പ്രതിഷേധ പരിപാടികളാണ് നടന്നു കൊണ്ടിരിക്കുന്നത്. എന്നാല്‍ ജാമിഅ മിലിയാ സര്‍വകലാശാലയിലെ പ്രതിഷേധം ആക്രമത്തില്‍ കലാശിക്കുകയായിരുന്നു. പോലീസ് സര്‍വ്വകലാശാലയിലേക്ക് ഇരച്ചുകയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയും ചെയ്തു. ആക്രമണത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ആക്രമത്തില്‍ പോലീസിനെ വിമര്‍ശിച്ച് സര്‍വ്വകലാശാല അധികൃതര്‍ രംഗത്ത് വന്നിരുന്നു. പുറത്ത് നിന്ന് വന്നവരാണ് ആക്രമം അഴിച്ചു വിട്ടതെന്നും വിദ്യര്‍ത്ഥികള്‍ക്ക് ഇതുമായി യാതൊരു ബന്ധമില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് പ്രദേശവാസികളായ പത്തോളംപേരെ അറസ്റ്റ് ചെയ്തത്.

അതിനിടെ ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടിക്കെതിരായ ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച്ച വീണ്ടും പരിഗണിക്കുന്നുണ്ട്. ജുഡീഷ്യല്‍ അന്വേഷണം അടക്കം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. ഹ്യൂമന്‍ റൈറ്‌സ് ലോ നെറ്റ്‌വര്‍ക്ക്, പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മ തുടങ്ങിയവരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, New Delhi, National, University, Police, Students, Arrest, Supreme Court of India, Investigates,Police arrest 10 people in jamia millia violence


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?