ഭാര്യയോടുള്ള കലിപ്പ് തീര്‍ക്കാന്‍ മണിയറക്ക് തീയിട്ട ഭര്‍ത്താവിന് അഞ്ചു വര്‍ഷം കഠിന തടവും പിഴയും
തലശേരി: (www.kvartha.com 19.12.2019) ഭാര്യയുമായി പിണങ്ങിയതിനെ തുടര്‍ന്ന് കലിപ്പ് തീര്‍ക്കാന്‍ മണിയറക്ക് തീയിട്ട സംഭവത്തില്‍ ഭര്‍ത്താവിനെ അഞ്ചു വര്‍ഷം കഠിന തടവിനും പതിനായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചു. തലശേരിക്കും കത്ത മുഴപ്പിലങ്ങാട് കുളംബസാറിലെ തയ്യിലെക്കണ്ടി ഹൗസില്‍ ടി.കെ അസ്ലമിനെ (49) യാണ് അസി. സെഷന്‍സ് ജഡ്ജ് ബിന്ദു സുധാകര്‍ ശിക്ഷിച്ചത്. അഴീക്കോട് വന്‍കുളത്തുവയലിലെ ആയിഷ മന്‍സിലില്‍ എം കോയയാണ് പരാതി നല്‍കിയത്.
കോയയുടെ ഭാര്യ സഹോദരി സാജിതയെ 15 വര്‍ഷം മുമ്പാണ് പ്രതി വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ രണ്ട് മക്കളുണ്ട്. ഭാര്യയുമായി പിണങ്ങിക്കഴിയുന്ന അസ്ലം 2012 നവംബര്‍ 25 ന് രാത്രി വീട്ടിലെത്തി ജനലിന്റെ ചില്ലുകള്‍ അടിച്ചുപൊളിച്ച് കുപ്പിയില്‍ കരുതിയ പെട്രോള്‍ സാജിദയുടെ കിടപ്പുമുറിയിലേക്കൊഴിച്ച് മുറിയില്‍ തീയിട്ട് നാശനഷ്ടം വരുത്തിയെന്നാണ് കേസ്.

ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് പ്രതിയെ തടഞ്ഞുനിര്‍ത്തി പോലീസില്‍ ഏല്‍പിച്ചിരുന്നത്. വളപട്ടണം എസ് ഐ കെ.പി സതീശനാണ് കേസ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Kannur, Wife, Husband, Thalassery, Sisters, Family, Court, Court Order, Jail, Imprisonment, Court Punished for five years rigorous imprisonment
Powered by Info News For You

Comments
Post a Comment