ഫെയ്സ് ബുക്ക് പേജിലൂടെ പ്രതിഷേധവുമായി നടന്‍; പൗരത്വ ഭേദഗതി ബില്ലിനെതിരെ ഹ്രസ്വ ചിത്രം പങ്കുവെച്ച് സണ്ണി വെയ്ന്‍
കൊച്ചി: (https://ift.tt/35tEyu0) പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഫെയ്‌സ്ബുക്കിലൂടെ പ്രതിഷേധസ്വരവുമായി നടന്‍ സണ്ണി വെയ്ന്‍. നടി പാര്‍വതി തിരുവോത്ത്, സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി എന്നിവര്‍ക്ക് പിന്നാലെയാണ് സണ്ണി വെയ്നും ശക്തമായി രംഗത്തെത്തിയിരിക്കുന്നത്.
മുഖപുസ്ത്തകത്തിലൂടെയാണ് നടന്‍ പ്രതിഷേധം അറിയിച്ചത്. 1943ല്‍ അമേരിക്കയില്‍ പുറത്തിറങ്ങിയ 'ഡോണ്ട് ബി എ സക്കര്‍' എന്ന ഹ്രസ്വചിത്രത്തിലെ രംഗമാണ് പ്രതിഷേധ സൂചകമായി സണ്ണി വെയ്ന്‍ തന്റെ ഫെയ്സ് ബുക്കില്‍ പങ്കുവെച്ചത്. അമേരിക്കയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് വാര്‍ ആണ് ഈ ഹ്രസ്വ ചിത്രം പുറത്തിറക്കിയത്.
'നട്ടെല്ലിലൂടെ ഭീതി അരിച്ചുകയറുന്നു. ഇത് ഒരിക്കലും അനുദിക്കരുത്' - എന്ന് പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കിയതിനെതിരെ നടി പാര്‍വതി ട്വിറ്ററില്‍ കുറിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രസ്താവിച്ചിരുന്നു. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ബില്ലില്‍ പ്രതിഷേധമറിയിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )മുഖപുസ്ത്തകത്തിലൂടെയാണ് നടന്‍ പ്രതിഷേധം അറിയിച്ചത്. 1943ല്‍ അമേരിക്കയില്‍ പുറത്തിറങ്ങിയ 'ഡോണ്ട് ബി എ സക്കര്‍' എന്ന ഹ്രസ്വചിത്രത്തിലെ രംഗമാണ് പ്രതിഷേധ സൂചകമായി സണ്ണി വെയ്ന്‍ തന്റെ ഫെയ്സ് ബുക്കില്‍ പങ്കുവെച്ചത്. അമേരിക്കയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് വാര്‍ ആണ് ഈ ഹ്രസ്വ ചിത്രം പുറത്തിറക്കിയത്.
'നട്ടെല്ലിലൂടെ ഭീതി അരിച്ചുകയറുന്നു. ഇത് ഒരിക്കലും അനുദിക്കരുത്' - എന്ന് പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കിയതിനെതിരെ നടി പാര്‍വതി ട്വിറ്ററില്‍ കുറിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രസ്താവിച്ചിരുന്നു. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ബില്ലില്‍ പ്രതിഷേധമറിയിച്ചിരുന്നു.
Keywords: News, Kerala, Kochi, Actor, Cine Actor, Facebook, Protest, Pinarayi Vijayan, Actor Sunny Wayne with Protest Through Facebook Page
Powered by Info News For You

Comments
Post a Comment