വൃദ്ധരായ മാതാപിതാക്കളെ ഭീഷണിപ്പെടുത്തി പുറത്താക്കി; മകനെതിരെ പരാതി നല്‍കിയപ്പോള്‍ ഒന്നരക്കിലോ കഞ്ചാവുമായി പിടിയില്‍
പാലക്കാട്: (https://ift.tt/34UJEiv) പുന്നയൂര്‍ക്കുളം പെരിയമ്പലത്ത് മാതാപിതാക്കളുടെ പരാതിയില്‍ ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. മകന്‍ നിരന്തരം ശല്യംചെയ്യുന്നുവെന്നും തങ്ങളെ വീട്ടില്‍നിന്നു പുറത്താക്കിയതായും മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് പിടിയിലായത്.
വയോധികരായ മാതാപിതാക്കള്‍ കുന്നംകുളം ഡിവൈ എസ് പി ക്ക് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്. പെരിയമ്പലം കോളനി പയമ്പിള്ളി ബാബു(38)വിനെയാണ് വടക്കേക്കാട് പോലീസ് പിടികൂടിയത്.
നേരത്തേ വടക്കേക്കാട് പോലീസില്‍ മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. പിന്നീട് നാട്ടുകാര്‍ ഇടപെട്ടാണ് കുന്നംകുളം ഡിവൈ എസ് പി ക്ക് പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് പോലീസ് ബാബുവിന്റെ വീട്ടിലും പരിസരങ്ങളിലും പരിശോധന നടത്തിയിരുന്നു.
പെരിയമ്പലം വേട്ടേക്കരന്‍ ക്ഷേത്രത്തിന്റെ സമീപത്തുവെച്ചാണ് ബാബുവിനെ പിടികൂടിയത്. പോലീസിനെ കണ്ട് ഓടിയ ബാബുവിനെ പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നു.
പെരിയമ്പലം ബീച്ചില്‍ ബാബുവും കൂട്ടരും ഹോട്ടല്‍ നടത്തി ഇതിന്റെ മറവില്‍ കഞ്ചാവ് വില്‍പ്പന നടന്നിരുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഹോട്ടലില്‍ നിന്ന് ബാബുവിനേയും കൂട്ടരേയും പോലീസ് കസ്റ്റഡിയില്‍ എടുത്ത് അനധികൃതമായി കെട്ടിയ ഹോട്ടല്‍ പൊളിച്ച് നീക്കുകയും ചെയ്തു.
അന്ന് ഹോട്ടല്‍ നടത്താന്‍ പോലീസ് അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് ബാബുവിന്റെ മാതാപിതാക്കള്‍ പരാതിയുമായി എത്തിയിരുന്നു. ഈ വിഷയം ഉണ്ടായതിനാലാണ് പിന്നീട് ബാബുവിന്റെ മാതാപിതാക്കള്‍ പരാതി നല്‍കിയപ്പോള്‍ നടപടിയെടുക്കാന്‍ വൈകിയതെന്നാണ് പോലീസ് പറയുന്നത്. എസ് ഐമാരായ അബ്ദുല്‍ ഹക്കീം, കെ പ്രദീപ് കുമാര്‍, എ എസ് ഐ പ്രേമന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )വയോധികരായ മാതാപിതാക്കള്‍ കുന്നംകുളം ഡിവൈ എസ് പി ക്ക് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്. പെരിയമ്പലം കോളനി പയമ്പിള്ളി ബാബു(38)വിനെയാണ് വടക്കേക്കാട് പോലീസ് പിടികൂടിയത്.
നേരത്തേ വടക്കേക്കാട് പോലീസില്‍ മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. പിന്നീട് നാട്ടുകാര്‍ ഇടപെട്ടാണ് കുന്നംകുളം ഡിവൈ എസ് പി ക്ക് പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് പോലീസ് ബാബുവിന്റെ വീട്ടിലും പരിസരങ്ങളിലും പരിശോധന നടത്തിയിരുന്നു.
പെരിയമ്പലം വേട്ടേക്കരന്‍ ക്ഷേത്രത്തിന്റെ സമീപത്തുവെച്ചാണ് ബാബുവിനെ പിടികൂടിയത്. പോലീസിനെ കണ്ട് ഓടിയ ബാബുവിനെ പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നു.
പെരിയമ്പലം ബീച്ചില്‍ ബാബുവും കൂട്ടരും ഹോട്ടല്‍ നടത്തി ഇതിന്റെ മറവില്‍ കഞ്ചാവ് വില്‍പ്പന നടന്നിരുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഹോട്ടലില്‍ നിന്ന് ബാബുവിനേയും കൂട്ടരേയും പോലീസ് കസ്റ്റഡിയില്‍ എടുത്ത് അനധികൃതമായി കെട്ടിയ ഹോട്ടല്‍ പൊളിച്ച് നീക്കുകയും ചെയ്തു.
അന്ന് ഹോട്ടല്‍ നടത്താന്‍ പോലീസ് അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് ബാബുവിന്റെ മാതാപിതാക്കള്‍ പരാതിയുമായി എത്തിയിരുന്നു. ഈ വിഷയം ഉണ്ടായതിനാലാണ് പിന്നീട് ബാബുവിന്റെ മാതാപിതാക്കള്‍ പരാതി നല്‍കിയപ്പോള്‍ നടപടിയെടുക്കാന്‍ വൈകിയതെന്നാണ് പോലീസ് പറയുന്നത്. എസ് ഐമാരായ അബ്ദുല്‍ ഹക്കീം, കെ പ്രദീപ് കുമാര്‍, എ എസ് ഐ പ്രേമന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടിച്ചത്.
Keywords: News, Kerala, palakkad, Parents, Police, Arrested, Drugs, Hotel, Beach, Temple, Threatened Dismissal of Elderly Parents; He was Charged with Cannabis
Powered by Info News For You

Comments
Post a Comment