കണ്ണില്ലാത്ത ക്രൂരതയില്‍ നടുങ്ങി ഗ്രാമം; നാലാമത്തെ പ്രസവത്തിലും പെണ്‍കുഞ്ഞാണെന്ന് അറിഞ്ഞതോടെ മൂന്നു മക്കളേയും കിണറ്റിലെറിഞ്ഞു കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

ഗാന്ധിനഗര്‍: (www.kvartha.com 19.12.2019) കണ്ണില്ലാത്ത ക്രൂരതയില്‍ നടുങ്ങി ഗുജറാത്തിലെ ജുനാഗാദ് ജില്ലയിലെ ഖംബാലിയ ഗ്രാമം. നാലാമത്തെ പ്രസവിലും പെണ്‍കുഞ്ഞാണെന്ന് അറിഞ്ഞതോടെ മൂന്നു മക്കളേയും കിണറ്റിലെറിഞ്ഞു കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു. റാസിക് സോളങ്കി(35) എന്ന കര്‍ഷകനാണ് കുഞ്ഞുങ്ങളെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. അഞ്ജലി(7), റിയ(5), ജല്‍പ(3) എന്നിവരുടെ മൃതദേഹങ്ങള്‍ വീടിനടുത്തുള്ള കിണറ്റിനുള്ളില്‍ നിന്ന് കണ്ടെത്തി.

ഭാര്യ നാലാമതും പെണ്‍കുഞ്ഞിനെ പ്രസവിച്ചതില്‍ സോളങ്കി അസ്വസ്ഥനായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് ഇയാള്‍ ഈ ക്രൂരകൃത്യം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ഇയാല്‍ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു. സംഭവ ദിവസം സോളങ്കിയുടെ ഭാര്യയും നവജാത ശിശുവും അവരുടെ അമ്മ വീട്ടിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

News, National, Death, Killed, Death, Suicide, Wife, Police, Husband, After birth of fourth girl child, man kills three daughters, commits suicide

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, National, Death, Killed, Death, Suicide, Wife, Police, Husband, After birth of fourth girl child, man kills three daughters, commits suicide


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?